09 October Wednesday

ലണ്ടൻ വിമാനം 
റദ്ദാക്കി; യാത്രക്കാർ ദുരിതത്തിലായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

നെടുമ്പാശേരി > കൊച്ചി വിമാനത്താവളത്തിൽനിന്ന്‌ ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ശനി പകൽ 12.25ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട എയർ വിമാനമാണ് അവസാനനിമിഷം റദ്ദാക്കിയത്. സാങ്കേതിക തകരാറുമൂലം ഗാറ്റ്‌വിക്കിൽനിന്ന്‌ വിമാനം മടങ്ങിയെത്തിയില്ലെന്നായിരുന്നു  അധികൃതരുടെ വിശദീകരണം. വിമാനം റദ്ദാക്കിയതോടെ 250 ഓളം യാത്രക്കാർ ദുരിതത്തിലായി.

ഏറെസമയത്തെ കാത്തിരിപ്പിനുശേഷമാണ് സർവീസ് റദ്ദാക്കിയതായി അറിയിപ്പ് വന്നത്. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും  പരിഹാരമുണ്ടായില്ല. പിന്നീട് ഏതാനും പേർക്ക് മുംബൈവഴി പോകാൻ എയർ ഇന്ത്യഅധികൃതർ സൗകര്യം ഒരുക്കി. ബാക്കിയുള്ളവരുടെ  കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top