20 August Tuesday

കരുതലും കരുത്തും നിറയുന്ന പ്രവാഹം

പി വി ജീജോUpdated: Tuesday Apr 9, 2019

വടകര > ഇങ്ങള‌് തലശേരീലെ മൊഞ്ചൻമാരെ കണ്ട‌്ക്കാ... തലശേരി അയ്യലത്ത‌് സ‌്കൂൾ പരിസരത്ത‌്   തിരയടിച്ച പാട്ടാണിത‌്. തലയിൽക്കെട്ടി കുറത്ത കണ്ണട ധരിച്ച‌് വെള്ളമുണ്ടും ഷർട്ടും ധരിച്ച നൂറോളം ചെറുപ്പക്കാർ. എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജനെ സ്വീകരിക്കാനെത്തിയവർ. വ്യത്യസ‌്തതയും പുതുമയുമായി പി ജയരാജൻ വടകരയിൽ വികാരപ്രവാഹമാകുന്ന കാഴ‌്ച. നിടുമ്പ്രത്ത‌് മാലയിട്ട‌് സ്വീകരിച്ചത‌് ജനാർദനൻ മൊയാരത്ത‌്. കോൺഗ്രസിന്റെ  കുറുവടിപ്പട അടിച്ചുകൊന്ന രക്തസാക്ഷി മൊയാരത്ത‌് ശങ്കരന്റെ മകൻ.

കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി വടകരയിലെ തെരഞ്ഞെടുപ്പ‌് പോരാട്ടം മാറുമ്പോൾ പടക്കളം നിറയുകയാണ‌്. പി ജയരാജൻ സ്ഥാനാർഥിയായതോടെ ഇടതുപക്ഷ അണികളിലുണ്ടായ ആവേശം പ്രചാരണത്തെ സവിശേഷമാക്കി. മണ്ഡലത്തിലെ കഴിഞ്ഞ പത്ത‌് വർഷത്തെ ചരിത്രവും ജനങ്ങൾ ചർച്ചചെയ്യുന്നു. കേന്ദ്രമന്ത്രിയാകുകയും കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിലെത്തുകയും ചെയ‌്ത മുല്ലപ്പള്ളി രാമചന്ദ്രൻ അവസരമുണ്ടായിട്ടും മണ്ഡലത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിച്ചു എന്ന‌് നല്ലൊരു ശതമാനം കോൺഗ്രസുകാർക്കും അഭിപ്രായമുണ്ട‌്. അതേസമയം, എൽഡിഎഫ‌് സർക്കാർ വന്നശേഷം പിന്നോക്ക മേഖലകളിൽ പ്രത്യേകശ്രദ്ധ നൽകി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ വോട്ടർമാരുടെ കൺമുന്നിലുണ്ട്‌. 

മണ്ഡലത്തിൽ ശ്രദ്ധേയമായ മറ്റൊരുകാര്യം പി ജയരാജനെതിരായ കൂട്ട ആക്രമണമാണ‌്. യുഡിഎഫും എൻഡിഎയും ഒറ്റക്കെട്ടായിനിന്ന‌് കുപ്രചാരണങ്ങൾ അഴിച്ചുവിടുന്നു. അക്രമരാഷ്ട്രീയത്തെക്കുറിച്ചാണ‌് ഇവരുടെ വാദമെങ്കിൽ അതിന്റെ ഇര തന്നെയല്ലേ ഈ നിൽക്കുന്നത‌് എന്ന‌് വോട്ടർമാർ പി ജയരാനെ ചൂണ്ടിയാണ‌് ചോദിക്കുന്നത‌്. അതുകൊണ്ടുതന്നെ ജനകീയപിന്തുണയുടെ മുന്നിൽ ഈ തെറ്റായ പ്രചാരണവും കൂട്ടുകെട്ടും വടകരയിൽ തകർന്നടിയുമെന്നുറപ്പ്.
യുഡിഎഫ‌് സ്ഥാനാർഥി വട്ടിയൂർക്കാവ‌് എംഎൽഎ കെ മുരളീധരൻ  വടകരയ‌്ക്ക‌് പുറപ്പെട്ടത‌് വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ്‌.

മണ്ഡലത്തിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ മുരളീധരന‌് കാര്യം പിടികിട്ടി; വടകര പഴയ വടകരയല്ല എന്ന‌്. കുടുംബയോഗങ്ങളിൽ ഊന്നിയാണ‌് മുരളീധരന്റെ പ്രചാരണം. യുഡിഎഫ‌് വേദികളിൽ മരുന്നിനുപോലും ബിജെപിക്കെതിരെ അരയക്ഷരം കേൾക്കാനില്ല. ലീഗുകാരടക്കം ഒരാൾപോലും ആർഎസ‌്എസ‌് എന്നു മിണ്ടുന്നില്ല. ആർഎംപിയാകട്ടെ യുഡിഎഫ‌് ബർത്തിനായി കാത്തുകിടപ്പാണ‌്.

പഞ്ചായത്ത‌്, നിയമസഭാ തെരഞ്ഞെടുപ്പ‌് ഫലങ്ങൾ വടകരയുടെ മാറിയ ചിത്രം കാട്ടിത്തരുന്നു. രണ്ട‌് ലോക‌്സഭാ തെരഞ്ഞൈടുപ്പുകളിൽ യുഡിഎഫിന്റെ ഭാഗമായിരുന്ന എൽജെഡി ഇടതുപക്ഷത്തേക്ക‌് തിരിച്ചുവന്നതാണ‌് മറ്റൊരു പ്രധാന ഘടകം. കഴിഞ്ഞതവണ മത്സരിച്ച വി കെ സജീവനാണ‌് ഇക്കുറിയും എൻഡിഎ സ്ഥാനാർഥി. പ്രചാരണത്തിൽ തണുപ്പൻശൈലിയാണ‌് ബിജെപി സ്വീകരിച്ചിട്ടുള്ളത‌്.


പ്രധാന വാർത്തകൾ
 Top