23 March Saturday

ചാലക്കുടി കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് കെ പി ധനപാലന്‍; പാര്‍ട്ടി വേദിയിലാണിതൊക്കെ പറയേണ്ടതെന്ന് മുല്ലപ്പള്ളിയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

തിരുവനന്തപുരം> കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെപി ധനപാലനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചാലക്കുടി സീറ്റിന് ധനപാലന്‍ അവകാശവാദം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി വേദിയിലാണ് പറയേണ്ടത്. പാര്‍ട്ടി ഫോറത്തില്‍ പറയുന്നതുകൊണ്ട് യാതൊരു തടസവുമില്ലെന്നും മുല്ലപ്പള്ളി ധനപാലനെ ഓര്‍മ്മിപ്പിച്ചു.

നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് കഴിഞ്ഞ തവണ തൃശൂരില്‍ മത്സരിച്ചതെന്ന് ധനപാലന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സീറ്റ് അത്തരത്തില്‍ വച്ച് മാറിയതാണ് തോല്‍വിക്ക് കാരണമെന്ന് പലരും പറഞ്ഞു. തന്റെ ആഗ്രഹം ഹൈക്കമാന്റിനേയും കെപിസിസിയേയും ധരിപ്പിച്ചിട്ടുണ്ട്. തൃശൂരില്‍ അവസരം കിട്ടിയാല്‍ മത്സരിക്കില്ല. ചാലക്കുടിയില്‍ കിട്ടിയാലെ മത്സരിക്കു അല്ലെങ്കില്‍ മത്സരിക്കില്ലെന്നും ധനപാലന്‍ പറഞ്ഞു. ഇതിനെതിരെയാണ് മുല്ലപ്പള്ളിയടെ പ്രതികരണം.



 


പ്രധാന വാർത്തകൾ
 Top