23 September Wednesday

വീണ്ടും ലോക്‌ഡൗൺ ലംഘിച്ച്‌ സമരം; ബിജെപി നേതാക്കൾക്കെതിരെ കേസ്‌‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

ലോക്‌ഡൗൺ ലംഘിച്ച്‌ ബിജെപി നടത്തിയ സമരം

കഴക്കൂട്ടം > ലോക്‌ഡൗൺ വിലക്ക്‌ ലംഘിച്ച്‌ സമരം നടത്തിയ ബിജെപി നേതാക്കളടക്കം 60 ഓളം പേർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. കഴക്കൂട്ടം മൺവിളയിൽ കോടതി വിധിയെത്തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ സർക്കാരും സിപിഐ എമ്മും പെരുവഴിയിൽ ഇറക്കിയെന്ന വ്യാജപ്രചാരണവുമായി ആറ്റിപ്ര വില്ലേജോഫീസിനു മുന്നിൽ  സമരം നടത്തിയവർക്കെതിരെയാണ് കേസ്‌. ജൂലൈ 29 നാണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ മൺവിള ചെങ്കൊടിക്കാട്ടിലെ അഞ്ചു കുടുംബങ്ങളെ പൊലീസ് സഹായത്തിൽ കുടിയൊഴിപ്പിച്ചത്. അന്നുമുതൽ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ വ്യാജ പ്രചാരണവും സമരവും നടത്തുകയായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top