01 August Sunday

സമ്പൂര്‍ണ ലോക്ഡൗണിലും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍ഗ്രസ് പൊതുയോഗം

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

കല്‍പ്പറ്റ> സംസ്ഥാനത്ത്  ശക്തമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി എം എല്‍ എ ടി സിദ്ധിഖിന്റെ നേതൃത്വത്തില്‍ പൊതുയോഗം. കല്‍പ്പറ്റ ഡി സി സി ഓഫീസിലാണ് മാസ്‌ക് പോലും ധരിക്കാതെ നൂറോളം പേര്‍ യോഗം ചേര്‍ന്നത്.

യൂത്ത് കെയര്‍ ജില്ലാ തല ഉദ്ഘാടനമെന്ന പേരിലാണ് കെ പി സി സി നിര്‍വ്വാഹക സമിതിയംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പങ്കെടുത്ത യോഗം നടന്നത്.പൂര്‍ണ്ണ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നലെയും ഇന്നും സംസ്ഥാനത്തുള്ളത്. ഇതിനിടെയാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ തന്നെ  ഇന്നും കഴിഞ്ഞ ദിവസവും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പരിപാടി സംഘടിപ്പിച്ചത്

മാസ്‌ക്കില്ലാതെയും വ്യക്തികള്‍ തമ്മിലുള്ള അകലം പാലിക്കാതെയുമാണ്  പരിപാടി നടന്നത്. കഴിഞ്ഞ ദിവസം മണ്ഡലം പ്രസിഡന്റുമാര്‍ക്കയച്ച കത്തില്‍ പരമാവധി പേരെ പങ്കെടുപ്പിച്ച് പരിപാടി വിജയിപ്പിക്കാനും ആഹ്വാനം ചെയ്യുന്നു.

നേരത്തെ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്ത ടി സിദ്ധിഖിന് ഡി സി സിയില്‍ നല്‍കിയ സ്വീകരണ പരിപാടിയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top