15 July Wednesday

ലോക്‌ഡൗൺ ശമ്പള നിഷേധം; തൊഴിൽ വകുപ്പിനെ സമീപിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

തിരുവനന്തപുരം > ലോക്‌ഡൗൺ കാലത്തെ ശമ്പളം സംബന്ധിച്ച്‌ തൊഴിലാളിയും-തൊഴിലുടമയും തമ്മിൽ സമവായമായില്ലെങ്കിൽ തൊഴിൽ വകുപ്പിനെ സമീപിക്കാമെന്ന്‌ അഡീഷണൽ ലേബർ കമീഷണർ അറിയിച്ചു. സ്ഥാപനങ്ങൾ അടഞ്ഞുകിടന്ന കാലയളവിലെ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് തൊഴിലുടമ –-തൊഴിലാളി ചർച്ചയിലൂടെ സമവായം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

ഇതനുസരിച്ച്‌ സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ഫാക്ടറികൾ ഉൾപ്പെടെ സമവായ ചർച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണം. സമവായ ചർച്ച ഫലപ്രദമായില്ലെങ്കിൽ ചർച്ച ക്രമീകരിക്കുന്നതിനായി ബന്ധപ്പെട്ട തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർക്ക്‌ അപേക്ഷ നൽകണമെന്നും അഡീഷണൽ ലേബർ കമീഷണർ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top