24 August Saturday

വോട്ടെണ്ണൽ തുടങ്ങി; യുഡിഎഫ്‌ വാർഡുകൾ പിടിച്ചെടുത്ത്‌ എൽഡിഎഫ്‌ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

കൊച്ചി > തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലങ്ങൾ എൽഡിഎഫിന്‌ അനുകൂലം. തിരുവനന്തപുരം നാവായിക്കുളം ഇടമണ്ണിൽ യുഡിഎഫ്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. സിപിഐ എമ്മിലെ എം നജീം ആണ‌് വിജയിച്ചത്‌. യുഡിഎഫിലെ ആർഎസ്‌പി അംഗത്തിന്റെ നിര്യാണത്തെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. എറണാകുളം നെല്ലിക്കുഴി പഞ്ചായത്ത്‌ യുഡിഎഫ്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാർഥി ടി എം അബ്ദുല്‍ അസീസ്‌ ആണ്‌ ജയിച്ചത്‌. യുഡിഎഫ് അംഗമായിരുന്ന ഷാജഹാന്‍ വട്ടമുടി മരിച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്‌.

കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍  സിപിഐ എം ലെ അരിക്കോട്ടില്‍ അനിത വിജയിച്ചു. സര്‍ക്കാര്‍ ജോലി ലഭിച്ചത്തി നെ തുടര്‍ന്ന് സിപിഐ എം കൗണ്‍സിലര്‍ പി കെ ഷീബ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സരോജിനിയും ബിജെപിസ്ഥാനാര്‍ത്ഥിയായി രമ കുണ്ടത്തിലും മത്സരിച്ചു .കഴിഞ്ഞ വര്‍ഷം 264 വോട്ട് ഭൂരിപക്ഷത്തിലാണ് സിപിഐഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്.

പരപ്പനങ്ങാടി നഗരസഭ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനകീയ വികസന മുന്നണി സീറ്റ് നില നിർത്തി. ശ്യാമള വെമ്പല്ലൂർ 71 വോട്ടിന് വിജയിച്ചു. ബി ജെ പി സ്ഥാനാർത്ഥി വി എം ശൈലജ യാ ണ് രണ്ടാം സ്ഥാനത്ത്. യു ഡി എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്താണ്.

വയനാട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ്  നടന്ന മുട്ടിൽ പഞ്ചായത്ത‌് 13–-ാം വാർഡില്‍   (മാണ്ടാട‌് ) എൽഡിഎഫ‌് സ്ഥാനാർഥി അബ്ദുള്ള പുൽപ്പാടി ( സിപിഐ എം ) വിജയിച്ചു.  കെ മൊയ‌്തീൻ ആയിരുന്നു യുഡിഎഫ‌് (മുസ്ലീം ലീഗ‌്) സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌്  സ്വതന്ത്രനായി മത്സരിച്ച എ എം നജീം തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം എല്‍ഡിഎഫുമായി ചേർന്ന‌്  പഞ്ചായത്ത‌് പ്രസിഡന്റായി. പിന്നീട് യുഡിഎഫിനൊപ്പമായി.
നജീമിന്റെ അംഗത്വം പിന്നീട‌് തെരഞ്ഞെടുപ്പ‌് കമീഷൻ റദ്ദാക്കിയതിനെ തുടർന്നാണ‌് തെരഞ്ഞെടുപ്പ‌്  വേണ്ടിവന്നത‌്. 19 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിനും  യുഡിഎഫിനും 9 അംഗങ്ങള്‍ വീതമാണു ഇപ്പോള്‍ ഉള്ളത്. ഈ വിജയത്തോടെ എല്‍ഡിഎഫിനു പത്തും യുഡിഎഫിന് ഒമ്പതുമായി.

തിരൂർ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗൺ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യു ഡി എഫ് സ്ഥാനാർത്ഥി സി എം ടി സീതി 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു, ആകെ പോൾ ചെയ്ത 1086 വോട്ടിൽ സി എം ടി സീതി ' 596 വോട്ടും എൽ ഡി എഫിലെ നാസർ കല്ലിങ്ങലകത്ത് 490 വോട്ടും നേടി. കഴിഞ്ഞ തവണ 157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് വിജയിച്ചത്. മലമ്പുഴ കടുക്കാം കുന്നം ഈസ്റ്റ്  വാർഡ്‌ ബിജെപി നിലനിർത്തി.


പ്രധാന വാർത്തകൾ
 Top