തിരുവല്ല> തിരുവല്ല നഗരസഭയിൽ തൊട്ടടുത്ത വാർഡുകളിലായി ഭർത്താവും ഭാര്യയും ഇടതുമുന്നണി സ്ഥാനാർത്ഥികളായി മൽസരിക്കുന്നു. ചുമത്ര വഞ്ചിപ്പാലത്ത് തോമസ് വഞ്ചിപ്പാലം - ലിൻഡ തോമസ് ദമ്പതികളാണ് കേരള കോൺഗ്രസ് എം പ്രതിനിധികളായി മൽസരിക്കുന്നത്.
മൂന്നാം വാർഡിൽ (ആറ്റു ചിറ) ലിൻഡയും, നാലാം വാർഡിൽ (കിഴക്കൻ മുത്തൂർ ) തോമസും സ്ഥാനാർത്ഥികളാണ്.
നിലവിലെ കൗൺസിലിൽ അംഗമാണ് തോമസ്. ലിൻഡയാവട്ടെ ഇതിന് മുൻപ് ഉണ്ടായിരുന്ന കൗൺസിലിൽ നഗരസഭാ ചെയർപേഴ്സണായും പ്രവർത്തിച്ചിരുന്നു. ഇരുവരും തൊട്ടടുത്ത ദിവസം പത്രിക നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..