16 January Saturday

കൊട്ടിക്കലാശമില്ല; ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന്‌ അവസാനിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Dec 6, 2020

തിരുവനന്തപുരം > ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത്‌ കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ അവസാനം. എട്ടിന്‌ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യ പ്രചാരണം‌ ഞായറാഴ്‌ച വൈകിട്ട്‌ ആറോടെ അവസാനിക്കും‌.കോവിഡ്‌ പ്രതിസന്ധി ഒഴിയാത്തതിനാലാണ്‌ കൊട്ടിക്കലാശമില്ലാത്തത്‌.

കോവിഡ്‌ മാനദണ്ഡം പാലിക്കാത്ത സ്ഥാനാർഥിക്കെതിരെ ജില്ലാ അധികൃതർ നടപടി സ്വീകരിക്കും. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന പരിപാടി എന്നിവ ഒഴിവാക്കണം. പ്രചാരണ സമയം അവസാനിച്ചാലുടൻ പുറത്തുനിന്ന്‌ പ്രചാരണത്തിനെത്തിയവർ വാർഡുകൾക്ക്‌ പുറത്തുപോകണം. സ്ഥാനാർഥിക്കും ഏജന്റിനും വാർഡിൽ കഴിയാം.

പ്രചാരണ വാഹനം കൂടുതൽസമയം നിർത്തിയിട്ട് അനൗൺസ്‌മെന്റ് നടത്തുന്നത് ഒഴിവാക്കണം. ഇത്‌ പൊലീസ്‌ നിരീക്ഷിക്കണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top