27 September Sunday

തദ്ദേശ തെരഞ്ഞെടുപ്പ്‌; അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന്

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

തിരുവനനതപുരം > പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അന്തിമപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും. കരട് സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും തിങ്കളാഴ്‌ചമുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. 2020 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് പേരുചേർക്കാം.

തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതുതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫോറം 4) തിരുത്തൽ വരുത്തുന്നതിനും (ഫോറം 6) പോളിങ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫോറം 7) ഓൺലൈനായി അപേക്ഷ നൽകണം. പേര് ഒഴിവാക്കുന്നതിന് ഫോറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in   എന്ന സൈറ്റിലാണ് സമർപ്പിക്കേത്. വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും കമീഷന്റെ വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. അംഗീകൃത ദേശീയ, സംസ്ഥാന പാർടികൾക്കും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർടികൾക്കും കോപ്പി സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്ക് നിശ്ചിതനിരക്കിൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ലഭിക്കും.
പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് അപ്പീലുകൾ നൽകാം.

പഞ്ചായത്തിൽ ഡെപ്യൂട്ടി ഡയറക്ടർമാരും മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപറേഷനിൽ നഗരകാര്യ റീജ്യണൽ ഡയറക്ടർമാരുമാണ് അപ്പീൽ അധികാരികൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top