കൊച്ചി > കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടിയ പഴയകാലം അരികുചിറക്കാർക്ക് മറക്കാം. അഡ്വ. അനിത ഷീലന്റെ നേതൃത്വത്തിൽ 50 ലക്ഷം ചെലവിൽ നിർമിച്ച കുടിവെള്ളപദ്ധതി നാടിനാകെ പ്രയോജനകരമായി. പുത്തൻതോട് ഗവ. എച്ച്എസ്എസിലെ സിന്തറ്റിക് ടെന്നീസ് ട്രാക്കും (40 ലക്ഷം) വികസന മുന്നേറ്റത്തിന്റെ നേർചിത്രങ്ങളാണ്. മത്സ്യത്തൊഴിലാളികളെയും കൃഷിക്കാരെയും ചേർത്തുപിടിച്ച എൽഡിഎഫ് വിജയത്തുടർച്ച പ്രതീക്ഷയിലാണ്. കുമ്പളങ്ങി, ചെല്ലാനം, കുമ്പളം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഡിവിഷൻ.
സിപിഐ എം പള്ളുരുത്തി ഏരിയ കമ്മിറ്റി അംഗം കെ കെ സുരേഷ്ബാബുവാണ് എൽഡിഎഫ് സാരഥി. കെട്ടിടനിർമാണ തൊഴിലാളിയായ സുരേഷ്ബാബു, കുമ്പളങ്ങി പഞ്ചായത്ത് 13–--ാം വാർഡ് അംഗമാണ്. പികെഎസ് ജില്ലാ ജോയിന്റ് സെക്രട്ടറിയും നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമാണ്. വിദ്യാഭ്യാസം: പിഡിസി. ഭാര്യ: ഉഷ. മക്കൾ: അഖിൽ കൃഷ്ണ, അഞ്ജന കൃഷ്ണ.
കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായ ദിപു കുഞ്ഞുകുട്ടിയാണ് യുഡിഎഫിനായി രംഗത്തുള്ളത്. യൂത്ത് കോൺഗ്രസ് മുൻ കൊച്ചി മണ്ഡലം സെക്രട്ടറിയാണ്. വിദ്യാഭ്യാസം: ബികോം. ഭാര്യ: പ്രജിത. മകൻ: ഓംകാർ കുഞ്ഞുകുട്ടി.
ബിജെപി നസ്രത്ത് ഡിവിഷൻ വൈസ് പ്രസിഡന്റ് ഒ കൃഷ്ണദത്താണ് എൻഡിഎ സ്ഥാനാർഥി. പഞ്ചായത്ത് വകുപ്പ് റിട്ട. അസിസ്റ്റന്റ് എൻജിനിയറാണ്. എൻജിനിയറിങ് ഡിപ്ലോമ. ഭാര്യ: ഇ എൻ ശാന്തമ്മ (റിട്ട. എഇഒ). മക്കൾ: ദീപ എസ് ദത്ത്, ദിവ്യ എസ് ദത്ത്, ദയാൽ രത്നദത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..