30 May Saturday

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം മങ്കടയില്‍ എല്‍ഡിഎഫിന് വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

മലപ്പുറം > മലപ്പുറം മങ്കട പഞ്ചായത്ത് കോഴിക്കോട്ട് പറമ്പ് വാര്‍ഡില്‍ 357 വോട്ടിന് എല്‍ഡിഎഫിലെ സി പി നസീറ വിജയിച്ചു. എല്‍ഡിഎഫ് അംഗം സിപിഐയിലെ ജാസ്മിന്‍ ആലങ്ങാടന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ 99 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ സി പി നസീറയും യുഡിഎഫ് സ്വതന്ത്ര നസീമ വാപ്പുവും തമ്മിലാണ് മത്സരം. ബിജെപി സ്വതന്ത്ര നളിനിയും മത്സരിക്കുന്നു. എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും സീറ്റുണ്ട്.

എറണാകുളം മുളന്തുരുത്തി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോളി ജോര്‍ജ് വിജയിച്ചു. എല്‍ഡിഎഫിലെ സുജാത മനോഹരനെ 161 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫിന്റെ സിബി തങ്കച്ചന്‍ രാജി വച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.72 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ സിബി തങ്കച്ചന്‍ ആയച്ചത്.16 ഭരണ സമിതില്‍ യുഡിഎഫ് ന് 14 അംഗങ്ങള്‍ ഉണ്ടായിരുന്നു. 2 പേരാണ് എല്‍ഡിഎഫ് അംഗങ്ങള്‍. അതുകൊണ്ട് ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല.


പ്രധാന വാർത്തകൾ
 Top