07 July Thursday

വള്ളിക്കുന്ന്‌ പരുത്തിക്കാട്‌ യുഡിഎഫ്‌ സിറ്റിങ്‌ സീറ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

മലപ്പുറം > വളളിക്കുന്ന്‌ പഞ്ചായത്ത്‌ ഒമ്പതാം വാർഡില്‍ (പരുത്തിക്കാട്‌) മേലയിൽ യുഡിഎഫ്‌ സിറ്റിങ്‌ സീറ്റിൽ എൽഡിഎഫ്‌ വിജയിച്ചു. എൽഡിഎഫ്‌ സ്ഥാനാർഥി പി എം രാധാകൃഷ്‌ണനാണ്‌  280 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്‌. യുഡിഎഫ്‌ അംഗമായിരുന്ന കെ വിനോദ്‌കുമാർ രാജിവെച്ച ഒഴിവിലാണ്‌ തെരഞ്ഞെടുപ്പ്‌. നിലവിൽ പഞ്ചായത്ത്‌ ഭരിക്കുന്നത്‌ എൽഡിഎഫാണ്‌. 23 അംഗ ഭരണ സമിതിയിൽ എൽഡിഎഫന്‌ 14 അംഗങ്ങളും യുഡിഎഫിന്‌ ഒമ്പത്‌ അംഗങ്ങളുമാണുള്ളത്‌. വിജയൻ ആയിരുന്നു യുഡിഎഫ്‌ സ്ഥാനാർഥി.

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 808 വോട്ട് കിട്ടിയപ്പോൾ കോൺഗ്രസിന് 528 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിക്ക് 182 വോട്ടും കിട്ടി. കഴിഞ്ഞ തവണ 38 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചിരുന്നത്.  23 അംഗ  പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് 15 അംഗങ്ങളായി. യുഡിഎഫിന് ഒമ്പത് അംഗങ്ങൾ ഉണ്ടായിരുന്നത് 8 ആയി ചുരുങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top