06 July Wednesday

പയ്യന്നൂർ നഗരസഭ മുതിയലത്ത് വാർഡിൽ എൽഡിഎഫിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

പയ്യന്നൂർ > ഉപതെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് മുതിയലത്ത് എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ പി ലത 828 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 644 ആയിരുന്നു. ആകെ വോട്ട് 1164. പോൾ ചെയ്‌തത് 1118. എൽഡിഎഫ് - 930, യുഡിഎഫ്‌ - 102, ബിജെപി - 86.

കൗൺസിലറായിരുന്ന സിപിഐ എമ്മിലെ പി വിജയകുമാരിക്ക്‌ ജോലി ലഭിച്ചതിനാൽ രാജിവച്ചതിനെത്തുടർന്നായിരുന്നു  തെരഞ്ഞെടുപ്പ്.  കഴിഞ്ഞതവണ മത്സരിച്ച എ ഉഷയായിരുന്നു  ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പി ലിഷ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top