15 December Sunday

ലോണ്‍ അടച്ചില്ല: കൊച്ചിയിൽ വിമാനം ജപ്തി ചെയ്തു

സ്വന്തം ലേഖകൻUpdated: Wednesday Oct 9, 2019

കൊച്ചി > ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വിമാനം ജപ്തി ചെയ്തു. ഫെഡറൽ ബാങ്ക് ആണ് ഈ അപൂർവ ജപ്തി നടത്തിയത്. ആറുകോടി രൂപയുടെ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തിനെ തുടർന്നാണ് സീബേർഡ്‌ സീപ്ലെയിൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സീപ്ലെയിനുകളിൽ ഒരെണ്ണം സിയാൽ വിമാനത്താവളത്തിൽനിന്ന് പിടിച്ചെടുത്തത്. ദേശീയ കമ്പനി ലോ ട്രിബ്യൂണൽ നിയോഗിച്ച കെ കെ ജോസ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് കെ എ ബാബു, വൈസ് പ്രസിഡന്റ് ടി എ മുഹമ്മദ് സഗീർ എന്നിവരും ജപ്‌തി നടപടികൾക്ക്‌ നേതൃത്വം നൽകി.

2016ൽ കൊണ്ടു വന്ന ഇൻസോൾവൻസി ആന്റ്‌ ബാങ്ക്‌ റപ്‌റ്റ്‌സി കോഡ്‌ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജപ്തി. വൻകിട കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കൽ എളുപ്പമാക്കാൻ വേണ്ടിയാണ് ഈ നിയമം രൂപീകരിച്ചത്. നിലവിലുള്ള സർഫാസി നിയമം അനുസരിച്ച് വിമാനങ്ങളും കപ്പലുകളും പിടിച്ചെടുക്കാൻ ബാങ്കുകൾക്ക് അനുവാദമില്ലായിരുന്നു.

 

പ്രധാന വാർത്തകൾ
 Top