31 March Tuesday

'ലൈഫ്‌' ലിസ്‌റ്റിൽ വരാത്തവരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Feb 29, 2020

തിരുവനന്തപുരം > ലൈഫ്‌ പദ്ധതി മാനദണ്ഡപ്രകാരം ഇപ്പോൾ ലിസ്‌റ്റിൽ വരാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  വ്യക്തമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്‌. സ്വന്തമായി ഭവനമില്ലാത്ത മുഴുവൻ പേർക്കും വീട്‌ നൽകും.  പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഭൂരഹിതരുടെ പുനരധിവാസമാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ്‌ പദ്ധതിയിൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മാതൃകാപരമായ പ്രവർത്തനമാണ്‌ നടത്തിയത്‌. പദ്ധതിക്ക്‌ സ്ഥലം വിട്ടുനൽകിയ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top