28 November Saturday

വീടെന്ന സ്വപ്‌നം അനിൽ അക്കര തകർത്തു; വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ അനിശ്ചിതകാല സത്യഗ്രഹം

സ്വന്തം ലേഖകന്‍Updated: Saturday Oct 24, 2020

അനിൽ അക്കര എംഎൽഎക്കെതിരെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ അനിശ്ചിതകാല സത്യഗ്രഹ സമരം പതിനേഴാംദിനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരി > കുപ്രചാരണം നടത്തി ചരൽപ്പറമ്പിലെ ലൈഫ്‌ ഫ്ലാറ്റ് സമുച്ചയനിർമാണം ഇല്ലാതാക്കി 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം തകർത്ത അനിൽ അക്കര എംഎൽഎക്ക് മാപ്പില്ലെന്ന്‌ പ്രഖ്യാപിച്ച് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ അനിശ്ചിതകാല സത്യഗ്രഹ സമരം എംഎൽഎ ഓഫീസിനു മുന്നിൽ തുടരുന്നു.

17–-ാം ദിവസത്തെ സമരം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്‌തു. അവണൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വിജയ ബാബുരാജ് അധ്യക്ഷയായി. ലൈഫ് മിഷൻ ഗുണഭോക്താക്കളായ ചൈനാ ബസാർ അരിങ്ങത്ത് സരോജിനി, കാരോർ പടിഞ്ഞാറ്റിൽ രജനി രവി, മണിത്തറ നായ്‌ക്കത്ത് ഉഷ, വെളപ്പായ ആഞ്ഞംകുളങ്ങര പ്രിയ, മെഡിക്കൽ കോളേജ് ഉത്രംകുളം കാങ്കിൽ ഷാജി എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിച്ചത്.
 
സിപിഐ എം പുഴയ്‌ക്കൽ ഏരിയ കമ്മിറ്റിയംഗം വി ആർ സന്തോഷ്, സിഐടിയു വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ്‌ കെ എം മൊയ്‌തു, ഡിവൈഎഫ്ഐ അവണൂർ മേഖലാ പ്രസിഡന്റ്‌ എ ആർ  ശരത്ത് എന്നിവർ സംസാരിച്ചു. സിപിഐ എം അവണൂർ ലോക്കൽ സെക്രട്ടറി പി കെ  കൃഷ്ണകുമാർ സ്വാഗതവും ലോക്കൽ കമ്മിറ്റിയംഗം എ എൻ രഘുനന്ദനൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top