18 September Wednesday

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ്‌ ലൈസൻസ്‌ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

തിരുവനന്തപുരം> മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ്‌ ലൈസൻസ്‌ മോട്ടോർ വാഹന വകുപ്പ്‌ റദ്ദാക്കി. ഒരുവർഷത്തേക്കാണ്‌ ലൈസൻസ്‌ റദ്ദാക്കിയത്‌. ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ  അറിയിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇരുവരും മറുപടി നൽകിയില്ല. വഫയുടെയും ലൈസൻസ്‌ റദ്ദാക്കും.


പ്രധാന വാർത്തകൾ
 Top