ഇടുക്കി> ഇടുക്കി- മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് ഭക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ആറ് വയസുള്ള പുലിയുടെ തോലുൾപ്പെടെ വനപാലകർ കണ്ടെടുത്തു.
അടിമാലി ‐ മാങ്കുളത്താണ് വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലിയെ കൊന്നുതിന്നത്. മാങ്കുളം മുനിപ്പാറ സ്വദേശികളായ പുള്ളികുട്ടിയിൽ പി കെ വിനോദ്, വി പി കുര്യാക്കോസ്, സി എസ് ബിനു, സലിൻ, വിൻസെന്റ് എന്നിവരെയാണ് മുനിപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..