01 April Wednesday

ലെനി ജോസഫിന് സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020

കോട്ടയം> വികസനോൻമുഖ റിപ്പോർട്ടിനുള്ള  സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്‌ ദേശാഭിമാനി ഫീച്ചർ ആൻഡ്‌ റിസേർച്ച്‌  വിഭാഗം ന്യൂസ്‌ എഡിറ്റർ ലെനി ജോസഫിന്‌.  ആലപ്പുഴയിൽ സ്‌പെഷൽ കറസ്‌പോണ്ടന്റ്‌ ആയിരിക്കെ 2018 ജൂൺ 22 മുതൽ 26 വരെ പ്രസിദ്ധീകരിച്ച ‘വീണ്ടുമെത്തുന്ന നീരുറവ’ എന്ന വാർത്താ പരമ്പരയ്‌ക്കാണ്‌ അവാർഡ്‌.

നാമാവശേഷമായ വരട്ടാർ, കുട്ടമ്പേരൂരാർ, ആദി പമ്പ തുടങ്ങിയ നദികളും മറ്റ്‌  സ്രോതസുകളും ജനങ്ങളുടെ ഭഗീരഥപ്രയത്നത്തിൽ വീണ്ടെടുത്തതു സംബന്ധിച്ചായിരുന്നു റിപ്പോർട്ട്‌.
1993 ൽ ദേശാഭിമാനിയിൽ സബ്‌ എഡിറ്ററായി  ജോലിയിൽ പ്രവേശിച്ച ലെനി ജോസഫ്  കോട്ടയം വേളൂർ പുതിയാത്തുമാലിയിൽ പി ടി ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ്‌.ഭാര്യ ബിനു മിറാൻഡ ഐഎച്ച്‌ആർഡിയിൽ ലക്ചറർ. മക്കൾ: നിർമ്മൽ, നിയ.

കോട്ടയം സിഎംഎസ്‌ കോളേജിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദവും കേരള പ്രസ്‌ അക്കാദമിയിൽ നിന്ന്‌ ജേർണലിസത്തിൽ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമയും മധുര കാമരാജ്‌ സർവകലാശാലയിൽ നിന്ന്‌ ജേർണലിസം ആൻഡ് മാസ്‌ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. 2017ൽ പത്രപ്രവർത്തനത്തിനുള്ള കയർ കേരള അവാർഡിന്‌ അർഹനായി.


പ്രധാന വാർത്തകൾ
 Top