Deshabhimani

അളവിലും തൂക്കത്തിലും വെട്ടിപ്പ്; ലീഗൽ മെട്രോളജി തിരുവനന്തപുരത്ത് മാത്രം പിഴയീടാക്കിയത് 2.54 ലക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 07:02 PM | 0 min read

തിരുവനന്തപുരം> ഓണക്കാല പ്രത്യേക പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്ക് ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പ് 2,54,000 രൂപ പിഴയീടാക്കി. 348 സ്ഥാപനങ്ങൾ പരിശോധിച്ചു. 76 കേസ്‌ രജിസ്റ്റർ ചെയ്‌തു. ലീഗൽ മെട്രോളജി കൺട്രോളർ വി കെ അബ്ദുൽ ഖാദർ, അഡീഷണൽ കൺട്രോളർ റീന ഗോപാൽ എന്നിവരുടെ നിർദേശാനുസരണം ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി ഷാമോന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

അളവിലും തൂക്കത്തിലുമുള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉൽപ്പന്നങ്ങളുടെ വിൽപന എന്നിവയ്ക്കാണ് നടപടി സ്വീകരിച്ചത്. പിഴ അടയ്‌ക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home