20 October Tuesday

സ്വന്തം വീട്‌ വീട്‌ തകർക്കൽ നാടകത്തിൽ ജില്ലാ കോൺഗ്രസ്‌ നേതാക്കളും

വെബ് ഡെസ്‌ക്‌Updated: Sunday Sep 6, 2020

തിരുവനന്തപുരം > വെഞ്ഞാറമൂട്ടിൽ രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ  കൊലപ്പെടുത്തിയതിൽനിന്ന്‌  ജനശ്രദ്ധ തിരിക്കാൻ കെട്ടിച്ചമച്ചവീടാക്രമണ നാടകത്തിൽ കൂടുതൽ കോൺഗ്രസ്‌ നേതാക്കൾക്ക്‌ പങ്ക്‌. അന്വേഷണത്തിന്‌ ശംഖുമുഖം എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.

കെപിസിസി അംഗവും മുൻ യൂത്ത്‌കോൺഗ്രസ്‌ നേതാവുമായ മുട്ടത്തറ തരംഗിണി നഗറിലെ ലീനയുടെ വീടാണ്‌ മകൻ ലിഖിൻ കൃഷ്‌ണ തല്ലിതകർത്തത്‌. സിപിഐ എം പ്രവർത്തകർ ആക്രമിച്ചുവെന്ന്‌ വരുത്താനായിരുന്നു ഇത്‌‌. വീട്‌ അടിച്ചുതകർത്ത കേസിൽ അമ്മ ലീനയ്‌ക്കും ഡിസിസി അംഗം കൊഞ്ചിറവിള വിനോദിനും പങ്കുണ്ടെന്ന്‌ കണ്ടെത്തി.

അമ്മ അറിഞ്ഞാണ്‌ വീട്‌ തകർത്തതെന്ന്‌ ലിഖിൻ കൃഷ്‌ണ കുറ്റസമ്മതം നടത്തിയിരുന്നു. പിന്നാലെ പൊലീസ്‌ നടത്തിയ വിശദ പരിശോധനയിലാണ്‌  കൊഞ്ചിറവിള വിനോദിനും പങ്കുണ്ടെന്ന തെളിവ്‌ ലഭിച്ചത്‌. ഉന്നത കോൺഗ്രസ്‌ നേതാക്കളുടെ നിർദേശപ്രകാരമായിരുന്നു അക്രമ നാടകം. ലീനയുടെ മകനോട്‌ വീട്‌ തകർക്കാൻ നിർദേശം നൽകിയത്‌ വിനോദാണെന്നാണ്‌ പ്രാഥമിക വിവരം. സംഭവദിവസം രാത്രി നിരവധി തവണ വിനോദ്, ലിഖിനെ ഫോണിൽ വിളിച്ചിട്ടുണ്ട്‌. സംഭവത്തിനുമുമ്പും ശേഷവും വിളിച്ച കോളുകളുടെ വിശദവിവരം പൊലീസ്‌ ശേഖരിച്ചു‌.

ലീനയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്‌ ശനിയാഴ്‌ച രാവിലെ എത്തിയെങ്കിലും തലകറക്കമാണെന്നും സംസാരിക്കാനാകില്ലെന്നും വീട്ടിലുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന്‌ മൊഴി രേഖപ്പെടുത്താനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top