21 August Wednesday

വി അബ്ദുറഹിമാന്‍ എംഎല്‍എയ്ക്ക് നേരെ ലീഗ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

താനൂര്‍ > വി അബ്ദുറഹിമാന്‍ എംഎല്‍എക്ക് നേരെ ലീഗ് അക്രമം. എംഎല്‍എയെ കയ്യേറ്റം ചെയ്ത് അപായപ്പെടുത്താന്‍ ശ്രമം നടന്നു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ഒഴൂര്‍ വെള്ളച്ചാലിലാണ് സംഭവം. വെള്ളച്ചാല്‍ വഴി പോവുകയായിരുന്ന എംഎല്‍എയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമിച്ചത്. പ്രദേശത്തെ അമ്പതോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയായിരുന്നു ആക്രമണം നടത്തിയത്.
 
  പരാജയ ഭീതിയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിലും ഇദ്ദേഹത്തിനു നേരെ ലീഗ് ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞദിവസം തീരദേശത്ത് വച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ പുത്തന്‍വീട്ടിലിന്റെ റോഡ് ഷോക്ക് നേരെയും മുസ്ലിം ലീഗ് ആക്രമണം ഉണ്ടായിരുന്നു. ലീഗ് ക്രിമിനലുകള്‍ വെട്ടി പരിക്കേല്‍പ്പിച്ച കെ പി ഷംസുവിന്റെ വീടിന് നേരെയും കഴിഞ്ഞദിവസം ആക്രമണമുണ്ടായി.
  
കടുത്ത പരാജയഭീതിയില്‍ ലീഗ് പരക്കെ അക്രമം അഴിച്ചുവിടുകയാണെന്നും, ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്നും സിപിഐ എം താനൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു

 


പ്രധാന വാർത്തകൾ
 Top