20 March Wednesday
എൻഡിഎഫിനെതിരായ കേസുകൾ പിൻവലിച്ചു

പോപ്പുലർ ഫ്രണ്ടിനെ വളർത്തിയത്‌ ലീഗ‌്

റഷീദ‌് ആനപ്പുറംUpdated: Friday Jul 13, 2018ഭീകരവാദ സംഘടനയായ എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയും ചിറകിലൊളിപ്പിച്ച‌് വളർത്തിയതിൽ  മുസ്ലിംലീഗിന്റെ പങ്ക‌്  വ്യക്തം. തീവ്രവാദ സംഘടനകളുടെ വളർച്ചയ‌്ക്കും നിലനിൽപ്പിനും എല്ലാസഹായവും നൽകാൻ നേതൃപരമായ പങ്ക‌് വഹിച്ച മുസ്ലിംലീഗ‌്  ജനറൽ സെക്രട്ടറി കെ പി എ മജീദ‌് സിപിഐ എമ്മിനെതിരെ കള്ളക്കഥ ചമച്ച‌് സ്വയം പരിഹാസ്യനായി. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മൂഖംമൂടിയായ എസ‌്ഡിപിഐയുമായി ചങ്ങാത്തമുണ്ടാക്കാനും  ലീഗ‌്  മടിച്ചില്ല. കെ പി എ മജീദിനുപുറമെ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ‌് ബഷീറും ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ഇൗ അവിശുദ്ധബന്ധത്തിന്റെ വക്താക്കളാണ‌്. കഴിഞ്ഞ ദിവസം കെ പി എ മജീദ‌്‌ എഴുതിയ ലേഖനത്തിൽ സ്വന്തം കുറ്റങ്ങളെല്ലാം മൂടിവച്ച‌് വസ‌്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ആരോപണങ്ങളാണ‌് സിപിഐ എമ്മിനെതിരെ ഉന്നയിച്ചത‌്.

എൻഡിഎഫിന‌് വേദിയൊരുക്കുക, അവരുടെ പരിപാടികളിൽ പങ്കെടുത്ത‌് പ്രശംസ ചൊരിയുക, കൊലയാളികൾ അടക്കമുള്ളവരെ രക്ഷിക്കാൻ പൊലീസിലും സർക്കാരിലും സ്വാധീനം  ചെലുത്തുക തുടങ്ങി ഈ തീവ്രവാദക്കൂട്ടങ്ങൾക്ക‌് ലീഗ‌് നൽകിയ സഹായങ്ങൾ ഏറെയാണ‌്.  ഇത്തരം ഘട്ടങ്ങളിൽ പ്രത്യുപകാരംചെയ‌്ത‌് ലീഗിനെ സംരക്ഷിക്കുന്ന ദൗത്യം പോപ്പുലർ ഫ്രണ്ടും ഏറ്റെടുക്കുന്നത‌് പതിവാണ‌്.  ഐസ‌്ക്രീം കേസിൽ ഒറ്റപ്പെട്ട കുഞ്ഞാലിക്കുട്ടിക്ക‌് എല്ലാ പിന്തുണയും നൽകിയ സംഘടനയായിരുന്നു എൻഡിഎഫ‌്.   

2001ൽ മലപ്പുറം അരിമ്പ്രയിൽ കോൺഗ്രസ‌് പ്രവർത്തകരെ മർദിച്ച 12 എൻഡിഎഫുകാർക്കെതിരെ പൊലീസ‌് കേസെടുത്തിരുന്നു. ഒരു ഫുട‌്ബോൾ ടൂർണമെന്റ‌ുമായുണ്ടായ തർക്കത്തെ തുടർന്നാണ‌് മർദനം. ഈ കേസ‌് യുഡിഎഫ‌് സർക്കാർ പിൻവലിച്ചു. പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിട്ടാണ‌് കേസ‌് പിൻവലിച്ചതെന്നായിരുന്നു അന്ന‌് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പറഞ്ഞത‌്. ലീഗ‌് കൊണ്ടോട്ടി എംഎൽഎയും കത്ത‌് നൽകിയിരുന്നു. മഞ്ചേരിയിൽ സിഐടിയു നേതാവ‌് ഷംസു പുന്നക്കലിനെയും തിരൂരിൽ മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറിയായിരുന്ന ബാപ്പുട്ടിയെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ എൻഡിഎഫുകാരെ സഹായിച്ചതും ലീഗാണ‌്.  ഉപ്പുതിന്നവൻ വെള്ളം കുടിക്കുമെന്ന‌് പറഞ്ഞായിരുന്നു അന്ന‌് എംഎൽഎകൂടിയായിരുന്ന ഇ ടി മുഹമ്മദ‌് ബഷീർ ബാപ്പുട്ടിയെ വെട്ടിയ സംഭവത്തെ ന്യായീകരിച്ചത‌്. കഴിഞ്ഞ യുഡിഎഫ‌് സർക്കാരിന്റെ കാലത്താണ‌് തിരൂർ മംഗലം പഞ്ചായത്തിൽ എൻഡിഎഫ്‌‐ലീഗ്‌ സംയുക്ത സ്ഥാനാർഥിയെ പരാജയപ്പെടുത്തിയതിന‌് സിപിഐ എം പുറത്തൂർ ലോക്കൽ കമ്മിറ്റി അംഗം എ കെ മജീദ‌്, അർഷാദ‌് എന്നിവരെ എൻഡിഎഫ‌് സംഘം ക്രൂരമായി വെട്ടിയത‌്. ലീഗ‌് നേതൃത്വമാണ‌് ഈ പ്രതികളെയും സംരക്ഷിച്ചത‌്.

എൻഡിഎഫ‌് പൊതുസമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാണ‌് സംവരണ സംരക്ഷണത്തിനായുണ്ടാക്കിയ വിമോചനമുന്നണി. വെള്ളാപ്പള്ളി നടേശൻ ചെയർമാനും ഇ ടി മുഹമ്മദ‌് ബഷീർ കൺവീനറുമായ ഈ മുന്നണിയിൽ എൻഡിഎഫുമുണ്ടായിരുന്നു. ഇ കെ വിഭാഗം സുന്നികൾ ശക്തമായി എതിർത്തപ്പോഴാണ‌് ഇ ടി മുഹമ്മദ‌്ബഷീർ സ്ഥാനത്തുനിന്ന‌് മാറിയത‌്. ബാബറി മസ‌്ജിദ‌് കേസ‌് നടത്തുന്നതിനായി എൻഡിഎഫ‌് ശേഖരിച്ച ഫണ്ട‌് കോഴിക്കോട‌് മുതലക്കുളത്ത‌് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയത‌് അന്ന‌് കേന്ദ്ര സഹമന്ത്രിയായിരുന്ന ഇ അഹമ്മദായിരുന്നു. മുസ്ലിംപേഴ‌്സണൽ ലോ ബോർഡ‌് സമ്മേളനം കോഴിക്കോട്ട‌് നടത്താൻ മുന്നിട്ടിറങ്ങിയതിൽ മുസ്ലിംലീഗുമുണ്ടായിരുന്നു.

എൻഡിഎഫ‌് ദേശീയ സെക്രട്ടറിയായിരുന്ന ഇ അബൂക്കറായിരുന്നു അന്ന‌് കൺവീനർ. എതിർപ്പുള്ള മുസ്ലിം സംഘടനകളെ അനുനയിപ്പിക്കാൻ  അന്ന‌് വിവാദമായിരുന്നു. മാറാട‌്  കലാപത്തിൽ എൻഡിഎഫും ലീഗും വഹിച്ച പങ്ക‌് ജുഡീഷ്യൽ അന്വേഷണ കമീഷൻതന്നെ വ്യക്തമാക്കിയിട്ടുണ്ട‌്. മാറാട‌് കൊലക്കേസിലെ പ്രതികൾക്ക‌് എല്ലാ ഒത്താശയും ചെയ‌്തത‌് ലീഗ‌് നേതാക്കൾതന്നെയാണ‌്. മലപ്പുറം, കോഴിക്കോട‌്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ തദ്ദേശസ്ഥാപനങ്ങളിൽ ലീഗിനും എൻഡിഎഫിനും സംയുക്ത സ്ഥാനാർഥിയായിരുന്നു. മലപ്പുറം പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടും എസ‌്ഡിപിഐയും കുഞ്ഞാലിക്കുട്ടിയെ സഹായിച്ചതടക്കം മറച്ചുവയ‌്ക്കുകയാണ‌് കെ പി എ മജീദ‌്. എൻഡിഎഫിനെതിരെ  മഹല്ലുകൾ കേന്ദ്രീകരിച്ച‌് നടത്തിയ ക്യാമ്പയിൻ പരാജയപ്പെടുത്താനും ലീഗ‌് നേതൃത്വം കരുക്കൾ നീക്കി.  ലീഗ‌് നേതാക്കൾ ഭാരവാഹികളായ മഹല്ലുകളിൽ എൻഡിഎഫ‌് പോപ്പുലർ ഫ്രണ്ട‌് നേതാക്കൾക്ക‌് നുഴഞ്ഞുകയറാൻ അവസരം നൽകി.  ക്യാമ്പസ‌് ഫ്രണ്ടിന‌് സ്വതന്ത്ര കൂട്ടായ‌്മകളുടെ മറവിൽ നുഴഞ്ഞുകയറാൻ അവസരമൊരുക്കിയത‌് എംഎസ‌്എഫ‌് ആണ‌്

പ്രധാന വാർത്തകൾ
 Top