23 March Saturday

യൂത്ത‌് ലീഗ‌് ജില്ലാ വൈസ‌് പ്രസിഡന്റ‌് പോക‌്സോ കേസിലെ പ്രതി; ലീഗ‌് ജില്ലാ സമ്മേളനത്തിൽ മുഖ്യ സംഘാടകൻ

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

മലപ്പുറം> വിദ്യാർഥിനികളെ പീഡിപ്പിച്ചതിന‌് പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ  മുസ്ലിംലീ​ഗ് ജില്ലാ സമ്മേളനത്തിൽ സജീവ സാന്നിധ്യം.ചെമ്മങ്കടവ് പിഎംഎസ‌്എഎം  എച്ച‌്എസ‌്എസിലെ അധ്യാപകൻ ഹഫ്സൽ റഹ്മാനാണ‌് ലീഗ‌് അഖിലേന്ത്യാ പ്രസിഡന്റ‌് ഖാദർ മൊയ‌്തീൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിന്റെ സംഘാടനത്തിൽ പ്രധാനിയായത‌്. ഇയാൾ ഇപ്പോഴും യൂത്ത‌് ലീഗിന്റെ ജില്ലാ വൈസ‌് പ്രസിഡന്റാണ‌്.

ഒളിവിൽപോകാൻ ഇയാളെ സഹായിച്ചത‌് ലീഗ‌് കേന്ദ്രങ്ങളായിരുന്നു. പിന്നീട‌്, ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടുകയായിരുന്നു. അധ്യാപകൻ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന‌് ഈ സ‌്കൂളിലെ 19 വിദ്യാർഥിനികൾ രേഖാമൂലം നൽകിയ പരാതിയിലാണ‌് കേസെടുത്തത‌്. പീഡനം സ‌്കൂൾ അധികൃതരും സമ്മതിച്ചിരുന്നു. പരാതിക്കാരെ സ്വാധീനിച്ച‌് മൊഴി ദുർബലമാക്കാനും ശ്രമിച്ചു. ലീഗുകാരനായ ഒരു പഞ്ചായത്ത‌് പ്രസിഡന്റ‌് മുഖേനയും ഇതിനുള്ള ശ്രമമുണ്ടായി.

പരാതിക്കാരായ കുട്ടികൾക്കെതിരെ ചില ലീഗുകാർ വാട്സാപ‌് പ്രചാരണവും നടത്തി. എംഎസ‌്എഫ‌് നേതാവായിരിക്കെ ഇയാൾ സ‌്കൂളിൽ ഉറുദു അധ്യാപകനായത‌് ചട്ടവിരുദ്ധമായാണെന്ന‌് ആക്ഷേപമുണ്ട‌്. യുഡിഎഫ‌് ഭരണകാലത്ത് പി കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെയാണ് വിവാദ നിയമനം. എൻഎസ‌്എസ‌് പ്രോഗ്രാം ഓഫീസർകൂടിയായിരുന്ന ഹഫ‌്സൽ  റഹ്മാൻ ക്യാമ്പിൽ  കുട്ടിയെ ഉപദ്രവിച്ചെന്ന‌് പരാതിയുണ്ടായിരുന്നു. കുട്ടിയുടെ ബന്ധുക്കളുമായി പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ‌് ചർച്ചനടത്തിയത‌് അന്ന‌്  വിവാദമായിരുന്നു.


പ്രധാന വാർത്തകൾ
 Top