25 August Sunday

സഭയിലെ കോലീബി സഖ്യം: സമയം അനുവദിച്ച് കത്തുനൽകിയത് പി സി ജോർജ്; വെളിവാകുന്നത് ബിജെപി- ലീഗ് ധാരണ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

തിരുവനന്തപുരം> നിയമസഭക്കുള്ളിലെ കോലീബി സഖ്യം വെളിവാക്കുന്നത് ബിജെപിയും- മുസ്ലിം ലീഗും തമ്മിലുള്ള രഹസ്യ ധാരണ. നിയമസഭയിലെ സമയം സാധാരണ വ്യക്തികൾക്കല്ല പാർടികൾക്കാണ് കൊടുക്കുന്നത്. ഇവിടെ രാജഗോപാലിന്റെ ഒരുമിനുട്ടും പിസി ജോർജിന്റെ ഒരുമിനിട്ടും കൂടി എൻഡിഎയുടെ രണ്ടുമിനിറ്റാണ് മുസ്ലിം ലീഗ് വാങ്ങിയത്.

സമയം ലീഗ് എംഎൽഎ ഷംസുദ്ദീന് നല്‍കിക്കൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് നൽകിയത് പി സി ജോർജ്ജ് ആണ്. ബിജെപിയും മുസ്ലിം ലീഗും തമ്മിലുള്ള ധാരണയുടെ കൃത്യമായ തെളിവാണ് ഇതുവഴി പുറത്താകുന്നത്. സംഭവത്തെ വിമർശിച്ച ഇടതു എംഎൽഎമാരോട് വളരെ ബാലിശമായ കാര്യങ്ങളാണ് ഇടതുപക്ഷം പറയുന്നത് എന്നും സൗഹൃദത്തിന്റെ പേരിലാണ് സമയം ചോദിച്ചു വാങ്ങിയത് എന്നുമായിരുന്നു ഷംസുദ്ദീന്റെ മറുപടി.

അതേസമയം എന്‍ഡിഎ അംഗങ്ങളുടെ സമയം ചോദിച്ചു വാങ്ങിയ നടപടിയില്‍ ലീഗിനകത്തും അമര്‍ഷമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top