നെടുംപ്രയാർ > തൊണ്ണൂറു വർഷത്തെ ചരിത്രം തിരുത്തി ഒരു സഹകരണ ബാങ്കുകൂടി എൽഡിഎഫിന്. തോട്ടപ്പുഴശ്ശേരി റീജണൽ സർവീസ് സഹകരണ ബാങ്കാണ് നാന്നൂറിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് പിടിച്ചെടുത്തത്. പതിനൊന്നു സ്ഥാനങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾ വലിയ ഭൂരിക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ആഷ്ബിൻ തോമസ്, ജേക്കബ് തോമസ്, ജോർജ് ജോൺ, എം ടി ജോൺ, മാത്യു ജോർജ്, റെൻസിൻ കെ രാജൻ, പി ജെ ഒാമന, ജെസ്സി തോമസ്, കെ ശാന്തകുമാരി, ടി ടി ഹരിദാസ്, സി എൻ രാധാകൃഷ്‌ണൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന യോഗം സിപിഐ എം ഏരിയാ സെക്രട്ടറി ടി വി സ്റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറി ആർ ധോണി അധ്യക്ഷനായി. രാജൻ വർഗീസ്, കെ എം ഗോപി , ബിജിലി പി ഈശോ, ജേക്കബ് തര്യൻ, ടി പ്രദീപ് കുമാർ, വി പ്രസാദ്, കെ ബാബുരാജ്, ബി എസ് അനീഷ് മോൻ, കെ പി വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.
യുഡിഎഫ്, ബിജെപി മുന്നണികൾക്ക് പ്രത്യേക പാനൽ ഉണ്ടായിരുന്നെങ്കിലും ഇരുകൂട്ടരും ഒറ്റക്കെട്ടെന്ന പോലെയാണ് മത്സരിച്ചത്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി പഞ്ചായത്തിൽ രൂപപ്പെട്ട എൽഡിഎഫ് അനുകൂല നിലപാട് കൂടുതൽ ശക്തിയോട് തുടരുന്നതിന്റെ ഫലമാണ് ഈ വിജയം. ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റെയും കള്ള പ്രചാരവേലകളെ ജനം പുച്ഛിച്ചു തള്ളിയതാണ് തെരഞ്ഞെടുപ്പു ഫലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..