17 June Monday

ഫറോക്ക് നഗരസഭാഭരണം വീണ്ടും എല്‍ഡിഎഫിന്

സ്വന്തം ലേഖകന്‍ Updated: Wednesday Jun 13, 2018

കമറു ലൈല

ഫറോക്ക്:>രണ്ടര വർഷത്തിന് ശേഷം ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫ്  തിരിച്ചുപിടിച്ചു. എൽഡിഎഫ് പിന്തുണയിൽ സ്വതന്ത്ര അംഗം കെ എ കമറുൽ ലൈല നഗരസഭാദ്ധ്യക്ഷയായും കെ മൊയ്തീൻകോയ ഉപാദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 16  നെതിരെ  21 വോട്ടുകൾക്കാണ്  ഇരുവരും വിജയിച്ചത്.ഇതോടെ  ഫറോക്ക് നഗരസഭയിൽ ബിജെപിയുടെ കൂടി പിന്തുണയിൽ ലീഗ് ആധിപത്യത്തിലുള്ള യുഡിഎഫ് ഭരണം സമ്പൂർണമായും അവസാനിച്ചു.

നേരത്തെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ  സ്ഥാനത്ത് നിന്നും പുറത്തായ ചെയർപേഴ്സൻ   മുസ്ലീം ലീഗിലെ പി റുബീന, ഉപാദ്ധ്യക്ഷൻ കോൺഗ്രസിലെ വി മുഹമ്മദ് ഹസ്സൻ എന്നിവർ തന്നെയാണ് രണ്ടാമതും  ഇരു സ്ഥാനത്തേക്കും യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിച്ച് ദയനീയ തോൽവി ഏറ്റുവാങ്ങിയത്.  16 നെതിരെ 21 വോട്ടുകൾ നേടിയായിരുന്നു വിജയം. ഏക ബിജെപി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
        
ബുധനാഴ്ച രാവിലെ 11 നായിരുന്നു നഗരസഭാദ്ധ്യക്ഷയെ തെരഞ്ഞെടുക്കുന്നതിനായി കൗൺസിൽ യോഗം ചേർന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം ചെയർപേഴ്സൻ സത്യവാചകം ചൊല്ലി അധികാരമേറ്റു.തെരഞ്ഞെടുപ്പ് നിയന്ത്രിച്ച  വരണാധികാരിയായ കോഴിക്കോട് ജില്ലാ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഇൻസ്പെക്ടർ പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഉച്ചയ്ക്ക് ശേഷം രണ്ടിനായിരുന്നു വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്.
        
നഗരസഭയിലെ 38 അംഗ കൗൺസിലിൽ 18 പേർ എൽ ഡി എഫിനുണ്ടായിരുന്നത്.ഇതിന് പുറമെ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട  സ്വതന്ത്ര അംഗവും, വൈസ് ചെയർമാനായ കെ മൊയ്തീൻകോയ,  കെ ടി ശാലിനി  എന്നീ കോൺഗ്രസ് അംഗങ്ങളും കൂടി എൽ ഡി എഫിനൊപ്പം ചേർന്നതാണ്  യു ഡി എഫിന് കനത്ത തിരിച്ചടിയായത്.  മേയ് 16നാണ് എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് ചെയർപേഴ്സനും വൈസ് ചെയർമാനും പുറത്തായത്. അന്ന് യുഡിഎഫ് അവിശ്വാസ പ്രമേയ ചർച്ച ബഹിഷ്ക്കരിച്ചെങ്കിലും ലീഗിലെ മുൻ ചെയർപേഴ്സനും രണ്ടു കോൺഗ്രസ് അംഗങ്ങളും യു ഡി എഫിനൊപ്പമുണ്ടായിരുന്ന സ്വതന്ത്ര അംഗം കമറു ലൈലയും കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് അവിശ്വാസത്തെ അനുകൂലിച്ചു.
       
ഇടതു മുന്നണിയിൽ സിപിഐ - എമ്മിന് പതിനാറും , സിപിഐ, എൻസിപി എന്നിവർക്ക് ഓരോ അംഗങ്ങളുമടക്കം 18 പേരാണുണ്ടായിരുന്നത്. യുഡിഎഫിൽ 17 ൽ മുസ്ലീം ലീഗിന് പതിനാലും കോൺഗ്രസിന് മൂന്നു കൗൺസിലർമാരുമായിരുന്നെങ്കിലും  റിബലായി മത്സരിച്ച് ജയിച്ച രണ്ടു വനിതകളും ,ബിജെപിയുടെ ഏക അംഗവും ഏത് സന്നിഗ്ദ ഘട്ടങ്ങളിലും ഭരണത്തെ താങ്ങി നിർത്താൻ ഒപ്പമുണ്ടായിരുന്നു. ഒടുവിൽ യുഡിഎഫിന്റെവഴിവിട്ട ഭരണത്തിൽ ഗതിമുട്ടിയാണ് കോൺഗ്രസ് -സ്വതന്ത്ര അംഗങ്ങൾ എതിരായി തിരിഞ്ഞത്.നിലവിൽ യു ഡി എഫ് അംഗബലം ഒരു സ്വതന്ത്രയടക്കം 16 ആയി ചുരുങ്ങി.
      
നഗരസഭയിലെ കല്ലംപാറ ഇരുപത്തിയൊന്നാം ഡിവിഷനിൽ നിന്നാണ് ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട കമറു ലൈല കൗൺസിലറായി ജയിച്ചത്. വൈസ് ചെയർമാൻ മൊയ്തീൻകോയ കരുവൻതിരുത്തി കോതാർതോട് 35 ഡി വിഷനിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ചത്.
      
മതിയായ ഭൂരിപക്ഷമില്ലാതെയും കുറുക്കുവഴിയിൽ  നഗരസഭയുടെ കന്നി ഭരണം കൈയിലാക്കിയ ലീഗ് നേതൃത്വത്തിലുള്ള ഭരണം അമ്പേ പരാജയമായിരുന്നു. തുടക്കം മുതൽ ലീഗിലെ തമ്മിലടി കാരണം  പദ്ധതി നിർവ്വഹണവും ദൈനദ്വിന ഭരണനിർവ്വഹണവുമെല്ലാം ഇവിടെ  അവതാളത്തിലായിരുന്നു. ആദ്യ ചെയർപേഴ്സനായിരുന്ന ടി സുഹറാബിയെ പിടിച്ചിറക്കിയാണ് ലീഗിലെ തന്നെ മറുപക്ഷത്തെ പി റുബീനയെ ഒരു വർഷം മുമ്പ്  ചെയർപേഴ്സനാക്കിയത്. കോൺഗ്രസ് എ വിഭാഗം നേതാവുകൂടിയായ വൈസ് ചെയർമാനെ തിരായും നേരത്തെ തന്നെ കോൺഗ്രസ് പാളയത്തിൽ പട തുടങ്ങിയിരുന്നു.
          
ഫറോക്ക് നഗരസഭയിലെ 38 അംഗ കൗൺസിലിൽ ഇടതു മുന്നണിയിൽ സിപിഐ - എമ്മിന് പതിനാറും , സിപിഐ, എൻസിപി എന്നിവർക്ക് ഓരോ അംഗങ്ങൾ വീതവുമാണുള്ളത്. യു ഡി എഫിൽ 17 ൽ മുസ്ലീം ലീഗിന് പതിനാലും കോൺഗ്രസിന് മൂന്നു കൗൺസിലർമാരുമാണുണ്ടായിരുന്നത്. റിബലായി മത്സരിച്ച് ജയിച്ച രണ്ടു വനിതകളിൽ ഒരാൾക്ക് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ പദവി നൽകിയിരുന്നു. രണ്ടാമത്തെ അംഗവും ബിജെപിയുടെ ഏക അംഗവും നേരത്തെ ഏത് സന്നിഗ്ദ ഘട്ടങ്ങളിലും ഭരണത്തെ താങ്ങി നിർത്താൻ ഒപ്പമുണ്ടായിരുന്നെങ്കിലും, ഒടുവിൽ വഴിവിട്ട ഭരണത്തിൽ ഗതിമുട്ടിയാണ് എതിരായി തിരിഞ്ഞത്.

പ്രധാന വാർത്തകൾ
 Top