18 June Friday

എല്‍ഡിഎഫിന്റെ ചരിത്രവിജയം ആഘോഷിച്ച് കേരളം

സ്വന്തം ലേഖകൻUpdated: Friday May 7, 2021

വിജയാഘോഷത്തില്‍ ദീപം തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം > തുടർഭരണമുറപ്പിച്ച്‌ എൽഡിഎഫ്‌ കുറിച്ച ചരിത്രവിജയം കേരളം വീടുകളിൽ ആഘോഷിച്ചു. വെള്ളിയാഴ്‌ച സന്ധ്യയോടെ‌ സംസ്ഥാനത്തുടനീളം വീട്ടുമുറ്റങ്ങളിൽ വിജയദീപം തെളിഞ്ഞു. സ്ഥാപനങ്ങൾക്കുമുന്നിലും   വിവിധ‌ കക്ഷികളുടെ പാർടി ഓഫീസുകളിലും ദീപശിഖ പടർന്നു.

ദശലക്ഷങ്ങൾ ഒരു വിജയാഹ്ലാദ പ്രകടനത്തിൽ ഒരേസമയം പങ്കാളികളാകുന്നതും അപൂർവമാണ്‌.  വീട്ടുമുറ്റങ്ങളിൽ ദീപം തെളിച്ചും പൂത്തിരി  കത്തിച്ചും മധുരം വിളമ്പിയും ആഹ്ലാദത്തിന്റെ അമിട്ട്‌ പൊട്ടിച്ചു.  കോവിഡ്‌ പെരുമാറ്റച്ചട്ടം പാലിച്ചുതന്നെയായിരുന്നു എല്ലായിടത്തും ആഘോഷം.

എ കെ ജി സെന്റർ ദീപാലംകൃതമായി.  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ആഘോഷങ്ങൾക്ക്  നേതൃത്വം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിൽ കുടുംബാംഗങ്ങൾക്കൊപ്പം ദീപം തെളിച്ചു. പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ എ കെ ജി സെന്ററിനു സമീപത്തെ ഫ്ലാറ്റിൽ വിജയദിനം ആഘോഷിച്ചു.  ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ ദിനാചരണം നടന്നു. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്‌മാരകത്തിൽ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ആദ്യദീപം തെളിച്ചു.



 ഫോട്ടോ: ജി പ്രമോദ്‌

ഫോട്ടോ: ജി പ്രമോദ്‌




 ഫോട്ടോ: ബാലന്‍ കെ

ഫോട്ടോ: ബാലന്‍ കെ



 ഫോട്ടോ: ആനന്ദ് കെഎസ്

ഫോട്ടോ: ആനന്ദ് കെഎസ്



ഫോട്ടോ: പിവി സുജിത്ത്‌

ഫോട്ടോ: പിവി സുജിത്ത്‌



ഫോട്ടോ: ബിനു

ഫോട്ടോ: ബിനു



ഫോട്ടോ: സുരേന്ദ്ര മടികൈ

ഫോട്ടോ: സുരേന്ദ്ര മടികൈ



ഫോട്ടോ: ജിഷ്ണു

ഫോട്ടോ: ജിഷ്ണു






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top