16 January Saturday

പ്രകടനപത്രിക; നവകേരള നിർമിതിക്ക്‌ എൽഡിഎഫ്‌; മുദ്രാവാക്യംപോലും മുക്കി യുഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Wednesday Nov 25, 2020

തിരുവനന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്, യുഡിഎഫ് പ്രകടനപത്രികള്‍ തമ്മിലെന്താണ് വ്യത്യാസം. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം ആത്മാർഥതയും അതില്ലായ്‌മയും തമ്മിലുള്ള വത്യാസം.
നവകേരള നിർമിതിക്കുള്ള സമഗ്ര രൂപരേഖ‌ എൽഡിഎഫ് മാനിഫെസ്‌റ്റോയായി പുറത്തിറക്കിയപ്പോൾ യുഡിഎഫിന്‌‌  ‘അഴിമതിക്കൊരു വോട്ട്‌’ എന്ന മുദ്രാവാക്യംപോലും ഒഴിവാക്കി പേരിനൊരു നോട്ടീസിറക്കാനേ കഴിഞ്ഞുള്ളൂ. അതിലാകട്ടെ പെൻഷൻ കൂട്ടുമോ, എത്ര തൊഴിൽ നൽകും, എത്ര വീട്‌ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾപോലും ചർച്ചയായില്ല. ഉള്ളതുമുഴുവൻ എൽഡിഎഫ്‌ സർക്കാരിനെക്കുറിച്ചുള്ള കള്ളക്കഥ. ഒപ്പം കേരളത്തിലെ പാവങ്ങൾക്ക്‌ തണലൊരുക്കുന്ന ലൈഫ്‌ അടക്കമുള്ള നാല് പ്രധാനപദ്ധതിയെ ഇല്ലാതാക്കുമെന്ന വെല്ലുവിളിയും‌‌.

അതേസമയം, ഈ മിഷനുകളെ വിപുലമാക്കുമെന്നാണ്‌‌‌ എൽഡിഎഫ്‌ ഉറപ്പുനൽകുന്നത്‌. 600 രൂപയിൽനിന്ന്‌ 1400 രൂപയായി ക്ഷേമപെൻഷൻ വർധിപ്പിച്ച എൽഡിഎഫ്‌ അത്‌ 1500 രൂപയായി ഉയർത്തുമെന്ന്‌ വ്യക്തമാക്കുന്നു. രണ്ടര ലക്ഷം പേർക്ക്‌ വീട്‌ നൽകിയതുപോലെ അത്‌ അഞ്ചുലക്ഷം പേരിലേക്ക്‌ വർധിപ്പിക്കും. പത്ത്‌ ലക്ഷം പേർക്ക്‌ തൊഴിൽ നൽകും. തുടങ്ങിയവ‌ എൽഡിഎഫ്‌  പ്രകടനപത്രികയിലുണ്ട്.
ഒപ്പം ബിജെപിയുടെ വർഗീയതയ്‌ക്കും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും എതിരായ രൂക്ഷ വിമർശവുമുണ്ട്‌. എന്നാൽ,  ബിജെപി എന്ന വാക്കുപോലും യുഡിഎഫ്‌ മിണ്ടിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top