04 August Tuesday

കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിലപാട്‌: ഓഗസ്റ്റ്‌ 6ന്‌ ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ കേന്ദ്രസര്‍ക്കാര്‍ ഓഫീസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

തിരുവനന്തപുരം> കേന്ദ്ര ബജറ്റിലെ സംസ്ഥാന താൽപര്യവിരുദ്ധവും, ജനവിരുദ്ധവുമായ നിലപാടുകള്‍ തുറന്നുകാട്ടുന്നതിന്‌ ഓഗസ്റ്റ്‌ 6ന്‌ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേയും കേന്ദ്രസര്‍ക്കാര്‍ ഓഫീസിന്‌ മുന്നിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തുവാന്‍ എല്‍ഡിഎഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നില്‍ നടക്കുന്ന മാര്‍ച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.

കൊല്ലം ജില്ലയില്‍ കാനം രാജേന്ദ്രനും, പത്തനംതിട്ടയില്‍ ആര്‍ ബാലകൃഷ്‌ണപിള്ളയും, ഇടുക്കിയില്‍ സ്‌കറിയാ തോമസും, ആലപ്പുഴയില്‍ എം വി ഗോവിന്ദന്‍ മാസ്റ്ററും, കോട്ടയത്ത്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്ജും, എറണാകുളത്ത്‌ തോമസ്‌ ചാണ്ടി എംഎല്‍എയും, തൃശ്ശൂരില്‍ സത്യന്‍ മൊകേരിയും, പാലക്കാട്‌ പികെശ്രീമതി ടീച്ചറും, മലപ്പുറത്ത്‌ സികെനാണു എംഎല്‍എയും, കോഴിക്കോട്‌ വര്‍ഗ്ഗീസ്‌ ജോര്‍ജ്ജും, വയനാട്‌ കാസിം ഇരിക്കൂറും, കണ്ണൂരില്‍ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവനും, കാസര്‍കോഡ്‌ ഇ പി ആര്‍ വേശാലയും ഉദ്‌ഘാടനം ചെയ്യും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top