വയനാടിനായി ഇടതുപക്ഷം; ആർഎസ്എസിന് മനുഷ്യനാകാൻ കഴിയില്ലെന്ന് എം സ്വരാജ്
വയനാട് > പ്രധാനമന്ത്രിയുടെ വയനാടിനോടുള്ള നിലപാട് തെളിയിക്കുന്നത് ആർഎസ്എസിന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ലെന്നാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസാസ്റ്റർ ടൂറിസ്റ്റാണെന്നും തകർന്ന വയനാടിനെയും മലയാളിയുടെ കണ്ണീരിനെയും കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിക്കെന്നും എം സ്വരാജ് പറഞ്ഞു.
മോദി വയനാട്ടിൽ എത്തിയപ്പോൾ മനുഷ്യനായോ എന്ന് എല്ലാവരും ചിന്തിച്ചു പോയി. പക്ഷേ, ആർഎസ്എസിന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ലെന്ന് ഇപ്പോൾ തെളിഞ്ഞു. ഒരു ചില്ലിക്കാശിന്റെ സഹായം പോലും വയനാടിന് കിട്ടിയിട്ടില്ല. രാഷ്ട്രീയമായ പകപോക്കലാണ് കേന്ദ്രം കേരളത്തോട് ചെയ്തത്. മനുഷ്യരൂപം മാത്രമേ മോദിക്കുള്ളൂ, മനുഷ്യന്റെ ഹൃദയമില്ലെന്നും എം സ്വരാജ് പറഞ്ഞു.
0 comments