Deshabhimani

വയനാടിനായി ഇടതുപക്ഷം; കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന വ്യാപകമായി എൽഡിഎഫ് പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:06 PM | 0 min read

തിരുവനന്തപുരം > കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം ആരംഭിച്ചു. വയനാട്‌ ദുരന്തത്തിൽ കേരളത്തിന്‌ അർഹമായ സഹായങ്ങൾ നൽകാൻ തയാറാവാത്തതുൾപ്പെടെ കേന്ദ്ര സർക്കാർ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ഇടതുമുന്നണിയുടെ മാർച്ചും ധർണ്ണയും. രാവിലെ 10.30 നാണ് പ്രതിഷേധം ആരംഭിച്ചത്.

കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന ഉപരോധം ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് എംഎൽഎ ഉൽഘാടനം ചെയ്യുന്നു  
തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നിലും, ജില്ലകളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക്‌ മുന്നിലുമാണ്‌ സമരം നടക്കുന്നത്. രാജ്‌ഭവന് മുന്നിലെക്ക് പ്രതിഷേധ പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. പ്രക്ഷോഭം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തു. പത്തനംതിട്ടയിൽ മാത്യു ടി തോമസ്‌, ആലപ്പുഴ പി കെ ശ്രീമതി‍, കോട്ടയം ഡോ. എൻ ജയരാജ്‌, ഇടുക്കി അഡ്വ. കെ പ്രകാശ്‌ ബാബു, എറണാകുളം പി സി ചാക്കോ, തൃശൂർ കെ പി രാജേന്ദ്രൻ, പാലക്കാട്‌ എ വിജയരാഘവൻ, മലപ്പുറം എളമരം കരീം, കോഴിക്കോട്‌ ശ്രേയാംസ്‌കുമാർ, വയനാട്‌ അഹമ്മദ്‌ ദേവർകോവിൽ, കണ്ണൂർ ഇ പി ജയരാജൻ, കാസർകോട് ഇ ചന്ദ്രശേഖരൻ എന്നിവരാണ് സമരം ഉദ്‌ഘാടനം ചെയ്തത്.

 പാലക്കാട്‌ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു



 



deshabhimani section

Related News

0 comments
Sort by

Home