22 February Saturday

പാലക്കാട്‌ മനുഷ്യക്കോട്ടതീർത്ത്‌ പതിനായിരങ്ങൾ

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

ഫോട്ടോ: സുമേഷ്‌ കൊടിയത്ത്‌

പാലക്കാട്‌ > പാലക്കാട്‌ ജില്ലയിൽ 27.5 കിലോമീറ്റർ നീളത്തിൽ ശൃംഖല തീർത്തു. പകൽ മൂന്നിന് തന്നെ ഇത്രയും ദൂരത്തിൽ ജനങ്ങൾ നിറഞ്ഞു. പലയിടത്തും മൂന്നും നാലും വരിയായി മാറി. സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടേയു യുവാക്കളുടെയും പങ്കാളിത്തം ശ്രദ്ധേയമായി. ജില്ലാ അതിർത്തിയായ പുലാമന്തോൾ പാലത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് ആദ്യ കണ്ണിയും ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ചെറുതുരുത്തി പാലത്തിൽ അവസാന കണ്ണിയുമായി. മന്ത്രി എ കെ ബാലൻ ഓങ്ങല്ലൂരിൽ കണ്ണിയായി. മന്ത്രി കെ കൃഷ്‌ണൻകുട്ടി കുളപ്പുള്ളിയിൽ കണ്ണിയായി.

എൽഡിഎഫ്  കൺവീനർ വി ചാമുണ്ണി ഓങ്ങല്ലൂരിൽ കണ്ണി ചേർന്നു. കല സാംസ്‌കാരിക രംഗത്തെ പ്രമുഖ രായ മുണ്ടൂർ സേതുമാധവൻ, ചെർപ്പുളശേരി ശിവൻ, പി എ വാസുദേവൻ, പ്രൊ സി പി ചിത്ര, പ്രൊ. കെ ഗംഗാധരൻ തുടങ്ങിയവർ അണിചേർന്നു. എൽ ഡി എഫിന് പുറത്ത്  മറ്റു പാർട്ടികളിലെ പ്രവർത്തകരും അണിചേർന്നു. ആറിടത് പൊതുയോഗം ചേർന്നു. ഓങ്ങല്ലൂരിൽ മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.


പ്രധാന വാർത്തകൾ
 Top