23 April Friday

ജനങ്ങൾ ഭരണത്തുടർച്ചയെന്ന നിലപാടിലെത്തി : കടകംപള്ളി സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021


തിരുവനന്തപുരം
എൽഡിഎഫിന്റെ ഭരണത്തുടർച്ച അനിവാര്യമാണെന്ന നിലപാടിൽ ജനങ്ങളെത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വൈജ്ഞാനിക സമൂഹത്തിലുൾപ്പെടെ എല്ലാ മേഖലകളിലും വികസനം സാധ്യമാകാൻ ഭരണത്തുടർച്ച അത്യാവശ്യമാണെന്ന കാഴ്ചപ്പാട്‌ രൂപപ്പെട്ടിട്ടുണ്ട്‌. യുവജന ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  യുവാക്കളിലാണ്‌ എൽഡിഎഫ്‌ നാടിന്റെ ഭാവിയെ കാണുന്നത്‌. അതുകൊണ്ടുതന്നെ  ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഭാവികേരളത്തെ രൂപപ്പെടുത്തുന്നതിൽ എൽഡിഎഫിന്‌ സഹായകരമാകും. 

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സമൂഹത്തെയൊന്നാകെ പ്രതീക്ഷയിലേക്ക്‌ നയിച്ച സർക്കാരാണിത്‌. സാധ്യമാകില്ലെന്ന്‌ കരുതിയ ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, ഇടമൺ–-കൊച്ചി വൈദ്യുത ഇടനാഴി പോലെയുള്ള വിവിധ പദ്ധതികൾ നടപ്പാക്കിയതിലൂടെ വലിയ മാറ്റമാണ്‌ സർക്കാർ വരുത്തിയത്‌. വികസിത രാജ്യങ്ങളോട്‌ കിടപിടിക്കുന്നതാണ്‌ ഇപ്പോൾ സംസ്ഥാനമെന്നും -മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top