15 December Sunday

കുമ്പളം പഞ്ചായത്തിലും ഇടതുമുന്നേറ്റം: യുഡിഎഫിൽനിന്നും ഭരണം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സീതാ ചക്രപാണി

പള്ളുരുത്തി> കുമ്പളം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റായി എൽഡിഎഫിലെ സീതാ ചക്രപാണിയെ തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസം പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. പഞ്ചായത്തിന്റെ  അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് കഴിഞ്ഞ ജനുവരിയിലാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്.

പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോർജിനെതിരെ സീതാ ചക്രപാണിയും വൈസ് പ്രസിഡന്റായ ശ്രീജിത്ത് പാറക്കാടനെതിരെ കെ ആർ പ്രസാദുമാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നത്. 18 സീറ്റുകളുള്ള പഞ്ചായത്തിൽ എൽഡിഎഫ് 10 യുഡിഫ് 8 എന്നീ നിലയിലായി. അവിശ്വാസത്തിനെതിരെ യുഡിഎഫ് കോടതിയിൽ പോയെങ്കിലും എൽഡിഎഫിന് അനുകൂലമായി വിധി വരികയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top