08 August Saturday

പ്രളയ പുനര്‍നിര്‍മാണം: പൊതുമരാമത്ത് പട്ടികയിലുള്ള റോഡുകൾക്ക്‌ 300 കോടി അനുവദിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

തിരുവനന്തപുരം > കേരള പുനര്‍നിര്‍മാണ വികസന പരിപാടിയുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പട്ടികയിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് നടപ്പു സാമ്പത്തിക വര്‍ഷം 300 കോടി രൂപ വികസനനയ വായ്പയില്‍ നിന്നും അനുവദിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 488 കോടി രൂപ 2019-20 വര്‍ഷം അനുവദിക്കും.

കുടുംബശ്രീ വഴിയുള്ള ജീവനോപാധികള്‍, ജലവിതരണം ഉള്‍പ്പെടെയുള്ള ജലവിഭവം, ജൈവവൈവിധ്യം, ഖര-ദ്രവ മാലിന്യ സംസ്കരണം എന്നിവയ്ക്ക് ഉന്നതാധികാര സമിതി മുമ്പാകെ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ തുക വികസനനയ വായ്പയില്‍ നിന്നും അനുവദിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതിക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.

കാസര്‍ഗോഡ് മുതല്‍ തിരവനന്തപുരം വരെ ദേശീയ പാത 45 മീറ്ററില്‍ വികസിപ്പിക്കുന്നത് ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സര്‍ക്കാര്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top