23 July Tuesday

""ജീർണതയുടെ കാലത്തുനിന്ന്‌ കേരളം കരകയറി''; സർക്കാരിന്റെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

തിരുവനന്തപുരം > ജീർണതയുടെ കാലത്തുനിന്ന്‌ കേരളം പുരോഗതിയിലേക്ക്‌ നീങ്ങിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ്‌ സാർക്കാരിന്റെ മൂന്ന്‌ വർഷത്തെ പ്രേഗ്രസ്‌ റിപ്പോർട്ട്‌ പുറത്തിറക്കിക്കൊണ്ട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായ വിസകനമാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. ശബരിമലയിൽ എയർപോർട്ടിനുള്ള റിപ്പോർട്ട്‌ തയ്യാറായി. അടുത്ത നടപടിക്രമങ്ങളിലേക്ക്‌ ഉടൻ കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ നാലാം വർഷത്തിലേക്ക്‌ കടക്കുമ്പോൾ 2016 തെരഞ്ഞെടുപ്പിന്‌ മുൻപുള്ള അവസ്ഥ പരിഗണിക്കേണ്ടതുണ്ട്‌. യുഡിഎഫ്‌ സർക്കാർ ഭരിച്ചിരുന്നപ്പോൾ ഉള്ള നാടിന്റെ അവസ്ഥ, ജീർണത ആരും മറക്കാനിടയില്ല. നാം കേരളീയരാണ്‌ എന്ന്‌ പറയാൻ മടിച്ചിരുന്ന കാലമായിരുന്നു അത്‌. നാടിന്റെ പ്രതീകങ്ങളായ കാര്യങ്ങളെപ്പറ്റി വന്ന വാർത്തകൾ അവമതിപ്പുണ്ടാക്കുന്നവയായിരുന്നു. ജീർണതയുടെ പ്രതീകമായിരുന്നരാണ്‌ എൽഡിഎഫ്‌ സർക്കാരിനെ ചോദ്യം ചെയ്യുന്നത്‌. അഴിമതി ഇല്ലാത്ത നാടായി കേരളം പുറത്ത്‌ അറിയപ്പെടുന്നു.


റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോൾ അതിൽനിന്നെല്ലാം ഒരുപാട്‌ മാറി. നാട്‌ എന്ന്‌ നിലക്ക്‌ നേടിയ നേട്ടങ്ങളാണ്‌ ഇതെല്ലാം. എൽഡിഎഫ്‌ സർക്കാരിനെപ്പറ്റി നാടിന്‌ അവമതിപ്പുണ്ടാക്കുന്നതൊന്നും ചൂണ്ടിക്കാണിക്കാനില്ല എന്നതാണ്‌ ഏറ്റവും വലിയ നേട്ടം. അഴിമതിക്കരായവർ സംരക്ഷിക്കപ്പെടില്ല എന്നൊരു പൊതുനില വന്നിട്ടുണ്ട്‌. അഴിമതിക്കരായിട്ടുള്ളവർ തലപ്പത്തിരുന്നാൽ അഴിമതി നടക്കും. ഇന്ന്‌ അഴിമതി പൂർണമായും തുടച്ചുനീക്കാൻ കഴിഞ്ഞിട്ടുണ്ട്‌. അതൊരു ചെറിയ കാര്യമല്ല.

പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റം രാജ്യത്താകെ ശ്രദ്ധിക്കുന്നതാണ്‌. 1,47,000 കുട്ടികൾ ഈ വർഷം പുതിയതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നിട്ടുണ്ട്‌. ഇത്‌ തന്നെയാണ്‌ നമ്മൾ ലക്ഷ്യംവച്ച മാറ്റം. ഇനിയും കൂടുതൽ മികവിലേക്ക്‌ നാം ഉയരേണ്ടതായിട്ടുണ്ട്‌. ആരോഗ്യ രംഗത്തും വന്നിട്ടുള്ള മാറ്റം പ്രകടമാണ്‌. ആർദ്രം മിഷനിൽക്കൂടി വന്നിട്ടുള്ള മാറ്റം. കാത്ത്‌ ലാബ്‌ സൗകര്യങ്ങൾ, മെഡിക്കൽ കോളേജുകൾ എന്നിവയിലൊക്കെ നല്ല മാറ്റം സൃഷ്‌ടിക്കാൻ കഴിഞ്ഞു.


പ്രധാന വാർത്തകൾ
 Top