23 August Friday

ജയത്തോടെ ദേവികുളത്ത് എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനവും

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

ഇടുക്കി > ഇടുക്കി ദേവികുളം ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികവര്‍ഗത്തിന് സംവരണം ചെയ്ത കാന്തല്ലൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ  ആര്‍ രാധാകൃഷ്ണന്‍ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് സീറ്റുകള്‍ കോണ്‍ഗ്രസിനുണ്ടെങ്കിലും ആര്‍ രാധാകൃഷ്ണ്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാകും. പ്രസിഡന്റ് സ്ഥാനവും പട്ടികവര്‍ഗത്തിനാണ്. രാധാകൃഷ്ണന് 2829 വോട്ടും യുഡിഎഫിലെ കന്ദസാമിക്ക് 2679 വോട്ടും ലഭിച്ചപ്പോള്‍ ബി ജെ പി ക്ക് 552 വോട്ടേ നേടാനായുളളൂ.

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും  സിപിഐ എം ഏരിയ കമ്മിറ്റിയംഗവുമായിരുന്ന എ സുന്ദരത്തിന്റെ (എല്‍ഡിഎഫ്) നിര്യാണത്തെതുടര്‍ന്നാണ്  ഉപതെരഞ്ഞെടുപ്പ് നടന്നത്. ജയിക്കുന്നയാള്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. പട്ടികവര്‍ഗവിഭാഗത്തിനായി സംവരണം ചെയ്തതാണ് പ്രസിഡന്റ് സ്ഥാനം. ബ്ലോക്ക് പഞ്ചായത്തിലെ ഏക പട്ടികവര്‍ഗ സംവരണ വാര്‍ഡാണ് കാന്തല്ലൂര്‍ ഡിവിഷന്‍. സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി ദേവികുളം ബ്ലോക്കിലാണ്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top