19 October Saturday

എസ്‌ഡിപിഐ പിന്തുണ വേണ്ട; ഈരാറ്റുപേട്ട നഗരസഭയിൽ വിജയിച്ച എൽഡിഎഫ്‌ ചെയർപേഴ്‌സൺ ഉടൻ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

ഈരാറ്റുപേട്ട >  നഗരസഭ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി ജയിച്ചെങ്കിലും ഉടൻ രാജിവച്ചു. എസ്‌ഡിപിഐ വോട്ടിന്റെ പിന്തുണയിൽ ജയിച്ചതിനാലാണ്‌ രാജി. എൽഡിഎഫ്‌ ആവശ്യപ്പെടാതെതന്നെ എസ്‌ഡിപിഐ വോട്ട്‌ ചെയ്യുകയായിരുന്നു.  എൽഡിഎഫ് സ്ഥാനാർഥി ലൈലാ പരീത് ആണ് ചെയർപേഴ്സൺ ആയി വിജയിച്ചത്.

എൽഡിഎഫിന്റെ 10 വോട്ടും എസ്ഡിപിഐയുടെ നാല് അംഗങ്ങളുടെ പിന്തുണയിലുമാണ് വിജയിച്ചത്. യുഡിഎഫിന്‌ 12 വോട്ടുണ്ട്‌. ജനപക്ഷത്തിന്‌ രണ്ടംഗങ്ങളുണ്ടെങ്കിലും ഇവർ തെരഞ്ഞെടുപ്പിൽ നിന്ന്‌ വിട്ടുനിന്നു.  എസ്‌ഡിപിഐ പിന്തുണയിൽ ഭരണം വേണ്ട എന്ന സിപിഐ എം തീരുമാനപ്രകാരം സത്യപ്രതിജ്ഞക്ക് ശേഷം ലൈലാ പരീത്  നഗരസഭ സെക്രട്ടറിക്ക്  രാജികത്ത്‌ നൽകി. യുഡിഎഫിലെ വി എം സിറാജാണ്‌ പരാജയപ്പെട്ടത്‌.

യുഡിഎഫ്‌ പിന്തുണയിൽ ചെയർമാനായിരുന്ന വി എം കബീറിനെതിരെ യുഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.


പ്രധാന വാർത്തകൾ
 Top