21 June Monday

‘‘നാളെതന്നെ പോയി ജോയിൻ ചെയ്‌തോളൂ....’’അന്നറിഞ്ഞു രാജീവ്‌ സഖാവിന്റെ നന്മ മനസിനെ : അജീഷ്‌ ദാസൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019

കൊച്ചി> എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ്‌ സ്‌ഥാനാർത്ഥി പി രാജീവിന്റെ പ്രചരണത്തിനായി  പാട്ടൊരുക്കുന്നതിന്റെ  സന്തോഷത്തിനിടയിയലും അജീഷ്‌ ദാസൻ പങ്കുവെക്കുന്നത്‌ കുറച്ചുകാലം മുന്നേ തന്നെ കൈപിടിച്ചുയർത്തിയ  ആ നന്മയെ കുറിച്ചാണ്‌. ജോലിതേടിചെന്നപ്പോൾ  നാളെ തന്നെ ജോയിൻ ചെയ്‌തോളൂ എന്ന്‌ പറഞ്ഞ ആ വലിയ സഖാവിനായി ബിജിപാലിനൊപ്പം പാട്ടൊരുക്കുമ്പോൾ വിജയമാത്രമാണ്‌ ആശംസിക്കാനുള്ളതെന്നും അജീഷ്‌ ദാസൻ പറയുന്നു. പൂമരം, ജോസഫ്‌ എന്നീ സിനിമയിലെ ഗാനരചന അജീഷിന്റെതാണ്‌. ജോസഫിലെ ഏറെ ശ്രദ്ധനേടിയ ‘പൂമുത്തോളേ’ എന്ന ഗാനം അജീഷിന്റെതാണ്‌. ബിജിപാലിന്റെ സംഗീത സംവിധാനത്തിൽ ‘ദിൽമേ രാജീവ്‌ ദില്ലി മേം രാജീവ്‌’ എന്ന മുദ്രാവാക്യത്തിൽ തുടങ്ങുന്ന ഗാനമാണ്‌ അജീഷ്‌ പി രാജീവിനായി രചിച്ചിട്ടുള്ളത്‌. 

പോസ്‌റ്റ്‌ ചുവടെ

പി രാജീവിനായി ബിജിബാലിന്റെ പാട്ട്

ബിജി ചേട്ടനൊപ്പം വർക്ക്‌ ചെയ്യണമെന്നത് എന്റെ സ്വപ്നമായിരുന്നു...പി രാജീവ് സഖാവിനു വേണ്ടി ആകുമ്പോൾ മധുരം ഇരട്ടിയായി... അതിനൊരു കാരണം ഉണ്ട്.

 പത്തു പതിമൂന്നു വർഷം മുൻപാണ്.. മഹാരാജാസിൽ നിന്നും ഡിഗ്രി പഠനം കഴിഞ്ഞു ചെറിയ ശമ്പളത്തിൽ നഗരത്തിലെ ബുക്‌ഷോപ്പുകളിൽ ജീവിതം തള്ളിനീക്കിയ നാളുകൾ .. ചിന്ത പബ്ലിഷേഴ്സിന്റെ എഡിറ്റോറിയലിൽ ജോലി ഒഴിവുണ്ടെന്നറിഞ്ഞു ഒരു ദിവസം പി. രാജീവ് സഖാവിനെ ചെന്നുകണ്ടു. എനിക്ക് അദ്ദേഹത്തെ മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല. ധൈര്യത്തിന് വീക്കിലികളിൽ ആയിടക്ക് വന്ന എന്റെ ചില കവിതകളും എടുത്തു. എം വി ബെന്നിസാർ തന്ന ഒരു കത്തും ഉണ്ട്.

പി രാജീവ്‌ ബിജിപാലിനും സംഘത്തിനുമൊപ്പം

പി രാജീവ്‌ ബിജിപാലിനും സംഘത്തിനുമൊപ്പംഎന്നോട് ഇരിക്കാൻ പറഞ്ഞു. വീട്ടിലെ കാര്യങ്ങളൊക്കെ അന്വേഷിച്ചു. ഞാൻ പറഞ്ഞതു മുഴുവൻ ഏറെ ശ്രദ്ധയോടെ അദ്ദേഹം കേട്ടു. എന്റെ അവസ്ഥ അദ്ദേഹത്തിന് പിടികിട്ടി.ആ വലിയ സഖാവ്... നന്മയുള്ള ആ വലിയ മനുഷ്യൻ അപ്പോൾ തന്നെ തിരുവനന്തപുരത്തെ ദേശാഭിമാനി ബുക്സിലേക്കു വിളിച്ചു സംസാരിച്ചു. ഫോൺ കട്ട് ചെയ്ത് ഒരു നിമിഷം എന്നെ നോക്കി.എന്നിട്ടു ആ ഉറച്ച ശബ്ദത്തിൽ എന്നോടു പറഞ്ഞു... "നാളെത്തന്നെ പോയി ജോയിൻ ചെയ്‌തോളൂ "... എറണാകുളത്തെ ദേശാഭിമാനിയുടെ പടിക്കെട്ടുകളിറങ്ങുമ്പോൾ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. ലാൽസലാം സഖാവെ.... നന്ദി പ്രിയ ബിജിയേട്ടാ.

ഒന്നാവശ്യപ്പെടുകപോലും ചെയ്യാതെയാണ്‌  ബിജിപാൽ പ്രചരണഗാനമൊരുക്കുന്നതെന്നും സൗഹൃദത്തിന്റെ ആഴവും രാഷ്ട്രീയ പ്രതിബദ്ധതയുടെ കരുത്തും ഇവിടെ പ്രകടമാണെന്നും രാജീവും നേരത്തെ പോസ്‌റ്റ്‌ ചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top