17 February Sunday

'ഇംപ്രിന്റ്' ചലച്ചിത്രമേള നാളെ മുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 17, 2015
മലപ്പുറം >  അസഹിഷ്ണതക്കെതിരെ പോരാടാം എന്ന വിഷയത്തില്‍ തനിമ കലാസാഹിത്യ വേദി ജില്ലാ കമ്മിറ്റിയും എസ്ഐഒ കൊണ്ടോട്ടി ഏരിയയും സംയുക്തമായി 'ഇംപ്രിന്റ്' അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കും. കൊണ്ടോട്ടി മര്‍ക്കസ് ഓഡിറ്റോറിയത്തിലെ കല്‍ബുര്‍ഗി തിയറ്ററില്‍  19, 20 തീയതികളിലാണ്  മേള. സംവിധായകന്‍ അലിഫ് ഉദ്ഘാടനംചെയ്യും. ആദ്യ ദിവസം ഫീച്ചര്‍ സിനിമകളും രണ്ടാം ദിവസം ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിക്കുക. ജൂറി കണ്‍വീനര്‍ ബിജു മോഹന്‍, പി നസറുള്ള, സദ്വാന്‍ മൊറയൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top