06 June Tuesday

ഇ പി ജയരാജന്റെ ഉപവാസം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2015

മട്ടന്നൂര്‍ > കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ഇ പി ജയരാജന്‍ എംഎല്‍എ ചൊവ്വാഴ്ച കിയാലിന്റെ പ്രൊജക്ട് ഓഫസിന് മുന്നില്‍ ഉപവസിക്കും. 2400 മീറ്റര്‍ റണ്‍വേയുമായി വിമാനത്താവളം ഉദ്ഘാടനംചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, അനുബന്ധ റോഡുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുക, എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം.

രാവിലെ പത്തിന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കള്‍, സാമൂഹ്യ- സാംസ്കാരിക നേതാക്കള്‍, വ്യാപാരികള്‍, വ്യവസായികള്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കാളികളാകും. വൈകിട്ട് ആറുവരെയാണ് ഉപവാസം. നാലായിരം മീറ്റര്‍ റണ്‍വേയോടെ കേരളത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമായി വിഭാവനം ചെയ്യപ്പെട്ട പദ്ധതി സ്ഥാപിത താല്‍പര്യക്കാരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വെറും ആഭ്യന്തര വിമാനത്താവളമായി പരിമിതപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top