പൊന്നാനി > നാല്‍പ്പത്തേഴ് ദിവസത്തെ കാത്തിരിപ്പിനുശേഷം ശനിയാഴ്ച രാവിലെ മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ കടലിലിറങ്ങി. ട്രോളിങ് നിരോധം അവസാനിച്ചതോടെ തീരം വീണ്ടും ആഹ്ലാദനിറവില്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 400 ബോട്ടുകളാണ് ശനിയാഴ്ച കടലിലിറങ്ങിയത്. ഇതില്‍ 200 എണ്ണം പൊന്നാനി തീരത്തുനിന്ന് മാത്രമാണ്. തീരദേശത്ത് മത്സ്യത്തൊഴിലാളികളില്‍ പലരും ട്രോളിങ് നിരോധസമയത്ത് പെരുന്നാള്‍ ആഘോഷിച്ചത് പലിശക്കാരില്‍നിന്ന് പണം കടംവാങ്ങിയാണ്. പഴയതുപോലെ പുറംപണി കിട്ടാത്തത് മത്സ്യത്തൊഴിലാളികളില്‍ ഭൂരിപക്ഷത്തിനും തിരിച്ചടിയായി. നിര്‍മാണമേഖലയില്‍ പണിയില്ലാത്തതും ഉള്ളത് ഇതരസംസ്ഥാന തൊഴിലാളികള്‍ വീതിച്ചെടുത്തതും ദുരിതംകൂട്ടി.ബോട്ടുടമകളുടെ കാര്യം വിഭിന്നമല്ല. അറ്റകുറ്റപ്പണിക്ക് ഏറെ പണംചെലവാക്കി. കടലിലിറങ്ങുമ്പോള്‍ വേണ്ട പണം സ്വരൂപിച്ചതും പലരും കടംവാങ്ങിയാണ്്.കടല്‍ പ്രക്ഷുബ്ധമായതുമൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ട്രോളിങ് നിരോധംകൊണ്ട് മെച്ചം കിട്ടിയില്ല. വഞ്ചികള്‍ വെറുംകൈയോടെ വരേണ്ട സ്ഥിതിയായിരുന്നു. ട്രോളിങ് നിരോധസമയത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന സൗജന്യ അരിയും മണ്ണെണ്ണയും മുഴുവന്‍പേര്‍ക്കും കിട്ടിയില്ല. ഇതില്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. പുറംകടലില്‍ ദിവസങ്ങളോളം തങ്ങി തിങ്കളാഴ്ചയോടെ മടങ്ങിയെത്തുന്ന ട്രോളിങ് ബോട്ടുകളില്‍ നിറയെ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..