22 February Friday

രാജീവന് നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2015
കാഞ്ഞങ്ങാട് > കാഞ്ഞങ്ങാട്ടെ സാംസ്കാരികവേദികളെ സജീവമാക്കാന്‍ ഇനി രാജീവില്ല. നോവലിസ്റ്റും കഥാകൃത്തും ഗാനരചയിതാവുമായ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്ത രാജീവന് നാടിന്റെ യാത്രാമൊഴി.മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മരിച്ച രാജീവിന്റെ സംസ്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഹൊസ്ദുര്‍ഗ് കോട്ടക്കകത്തെ പൊതുശ്മാശനത്തില്‍ നടന്നു. കഴിഞ്ഞ വെള്ളിയാഴ്ച തൃശൂരിലെ എന്‍ജിഒ യൂണിയന്‍ സാഹിത്യ ക്യാമ്പില്‍ സംബന്ധിക്കാനായി പുറപ്പെട്ട രാജീവന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ചികിത്സ അസാധ്യമായതിനാല്‍ തിരികെ കൊണ്ടുവന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു.പടന്നക്കാട് നെഹ്റുകോളേജ്, തലശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. യുവ കലാസാഹിതിയുടെ നവോത്ഥാനഗീതം, ഗാനമയൂഖം എന്നീ സീഡികളില്‍ പാട്ടുകളെഴുതി. റിസ്വാനെ മറന്നിട്ടില്ലെന്ന ചെറുകഥക്ക് ഗ്രീന്‍ ബുക്സ് അവാര്‍ഡ് നേടി. ലിപി സംസ്ഥാനതല അവാര്‍ഡ്, ബ്രണ്ണന്‍ സാഹിത്യ അവാര്‍ഡ് എന്നിവയും ലഭിച്ചു. മരണവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ കാഞ്ഞങ്ങാട് മുത്തപ്പനാര്‍ കാവിനടുത്ത വീട്ടിലെത്തി. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന്‍, സിപിഐ എം ജില്ലാകമ്മറ്റിയംഗങ്ങളായ കെ ബാലകൃഷ്ണന്‍, വി വി രമേശന്‍ എരിയാസെക്രട്ടറി പി നാരായണന്‍, ഡി വി അമ്പാടി, വി സുകുമാരന്‍, എ വി രാമചന്ദ്രന്‍, പി കെ നിഷാന്ത്, കൗണ്‍സിലര്‍മാരായ എം മാധവന്‍, പി സുശാന്ത്, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍, എ ദാമോദരന്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, അജയകുമാര്‍ കോടോത്ത്, എഡിഎം എച്ച് ദിനേശന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top