08 December Sunday

കുംഭാവുരുട്ടിയില്‍ തിരക്കേറി

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2015
അച്ചന്‍കോവില്‍ > പ്രമുഖ ജലപാത വിനോദസഞ്ചാര കേന്ദ്രമായ കുംഭാവുരുട്ടി ജലസമൃദ്ധിയില്‍. മഴ വൈകിയതു കാരണം ഇവിടെ വെള്ളച്ചാട്ടം നേരത്തെ ശക്തി പ്രാപിച്ചിരുന്നില്ല. അതോടെ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞ് കുംഭാവുരുട്ടിയില്‍ വരുമാനഷ്ടം നേരിടുകയാണ്. ഇപ്പോള്‍ ജലപാതം സജീവം. ഇതോടെ കുംഭാവുരുട്ടിയുടെ പാല്‍നുര ചിതറുന്ന വെള്ളച്ചാട്ടത്തില്‍ കുളിച്ചുല്ലസിക്കാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. ഇപ്പോഴും തമിഴ്നാട്ടിലെ കുറ്റാലം വറ്റിവരണ്ട നിലയിലാണ്. തമിഴകത്തുനിന്നാണ് സഞ്ചാരികള്‍ അധികവും എത്തുന്നത്. വേനല്‍ക്കാലത്ത് മൂന്നു മാസത്തോളമാണ് കുംഭാവുരുട്ടി അടച്ചിട്ടത്.
പ്രധാന വാർത്തകൾ
 Top