30 November Tuesday

പയ്യപ്പിള്ളി ബാലന്‍ എന്‍ഡോവ്മെന്റ് വിതരണം 5ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2015
കളമശേരി > പയ്യപ്പിള്ളി ബാലന്‍ എന്‍ഡോവ്മെന്റിന്റെ പ്രഥമ പുരസ്കാരസമര്‍പ്പണം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ഡോ. പി പവിത്രന്‍ രചിച്ച "മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം' എന്ന ഗ്രന്ഥത്തിനാണ് പ്രഥമ പുരസ്കാരം. കെ ഇ എന്‍ കുഞ്ഞഹമ്മദ് പുരസ്കാരം കൈമാറും. പ്രൊഫ. എം കെ സാനു ഉദ്ഘാടനംചെയ്യും.പയ്യപ്പള്ളി ബാലന് ലഭിച്ച "ശക്തി' അവാര്‍ഡിന്റെ തുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സംഭാവനയും ചേര്‍ത്താണ് പയ്യപ്പിള്ളി ബാലന്‍ എന്‍ഡോവ്മെന്റ് രൂപീകരിച്ചത്. സാഹിത്യ മേഖലയിലെ സര്‍ഗാത്മകപ്രതിഭകളെ പ്രോല്‍സാഹിപ്പിക്കുകയാണ് എന്‍ഡോവ്മെന്റിന്റെ ലക്ഷ്യം. വൈജ്ഞാനിക സാഹിത്യമേഖലയ്ക്കാണ് പ്രഥമപുരസ്കാരം നല്‍കുന്നത്. എം കെ സാനു അധ്യക്ഷനായ സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാരസമര്‍പ്പണത്തിനുശേഷം പയ്യപ്പിള്ളി ബാലന്‍ രചിച്ച "ആലുവാപ്പുഴ പിന്നെയുമൊഴുകി' എന്ന പുസ്തകത്തിന്റെ രംഗാവിഷ്കാരവും ഉണ്ടാകും. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം സഹീര്‍ അലിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top