18 February Monday

അന്തിമഹാകാളന്‍കാവില്‍ ആനയില്ലാപ്പൂരത്തിന്റെ ആരവം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2015
ചേലക്കര > അടിച്ചമര്‍ത്തപ്പെട്ട അടിയാള വിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഓര്‍മപ്പെടുത്തി കൊയ്ത്ത് കഴിഞ്ഞ വയലുകളിലൂടെ കെട്ടുകാളകളുമായി ആവേശം തീര്‍ത്ത് അന്തിമഹാകാളന്‍ കാവ് വേല ആഘോഷിച്ചു. മലയിടുക്കുകളെ പ്രകമ്പനം കൊള്ളിച്ച് വര്‍ണാമായ വെടിക്കെട്ടും ഉണ്ടായി. പൊയ്ക്കാളകളും നാടന്‍ കലാരൂപങ്ങളും കൊയ്ത്തുപാട്ടിന്റെയും നാടന്‍ പാട്ടിന്റെയും അകമ്പടിയോടെ അടിവച്ച് നീങ്ങിയപ്പോള്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ആയിരങ്ങള്‍ ആരവത്തോടെ ആനയില്ലാപ്പൂരത്തില്‍ അലിഞ്ഞുചേര്‍ന്നു. ചേലക്കര, വെങ്ങാനെല്ലൂര്‍, കുറുമല, പങ്ങാരപ്പിള്ളി, തോന്നൂര്‍ക്കര വിഭാഗങ്ങളായിരുന്നു പങ്കാളികള്‍. പകല്‍ വേലയുടെ തനിയാവര്‍ത്തനമായി രാത്രി വേലകളും അരങ്ങേറി.
പ്രധാന വാർത്തകൾ
 Top