18 February Monday

നവാര്‍ന്ന ഓര്‍മയായി "കേണി'കള്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2015
$ വി ജെ വര്‍ഗീസ്കല്‍പ്പറ്റ > പെരുവിരല്‍ ഊന്നിയാല്‍ വെള്ളം കിനിയുമായിരുന്ന വയല്‍നാടും വരളുകയാണ്. വര്‍ഷങ്ങളായി വരള്‍ച്ചയുടെ തേങ്ങലുകളാണ് വയനാട്ടില്‍നിന്നും ഉയരുന്നത്. വയനാടന്‍ തണുപ്പും ചോലവനങ്ങളില്‍നിന്നുള്ള കുളിര്‍തെന്നലും ഓര്‍മ്മമാത്രം. കാലാവസ്ഥ വ്യതിയാനം ഈ കാര്‍ഷിക ഭൂമിയേയും മാറ്റിമറിച്ചു.വയനാട്ടിലെ ജലസമൃദ്ധമായിരുന്ന കേണികളും പൊയ്മറിഞ്ഞു. ഓരോപറമ്പുകളുടെ മൂലയിലും മുഖം നോക്കാവുന്ന വിധം തെളീനീര് നിറഞ്ഞുകിടന്നിരുന്ന ഈ നിറകുടം ആരുടെ മനസ്സിനേയും തണുപ്പിച്ചിരുന്നു. അധികം ആഴമില്ലാതെ കൈകൊണ്ട് വെള്ളം കോരാവുന്ന പാകത്തില്‍ കല്ലുകൊണ്ട് കെട്ടിയും അല്ലാതെയും ഉണ്ടായിരുന്ന കേണികള്‍ വയനാടിന്റെ കാര്‍ഷിക സമൃദ്ധിയുടെ അടയാളം കൂടിയായിരുന്നു. കുടിക്കാനും കുളിക്കാനുമെല്ലാം ഇതിലെ വെള്ളമായിരുന്നു. കൈക്കുമ്പിളിലെടുത്ത് എത്ര കുടിച്ചാലും മതിവരാത്ത രുചി. സ്കൂള്‍ അവധിക്കാലം കേണിയിലെ വെള്ളം വറ്റിക്കല്‍ കുട്ടികള്‍ക്ക് ആഘോഷമായിരുന്നു. എത്രവറ്റിച്ചാലും മണ്ണിന്റെ മാറ് ചുരന്നുവരുന്ന മധുരജലത്താല്‍ മിനിട്ടുകള്‍ക്കകം കേണി നിറയും. കാലം പോയ്മറിഞ്ഞപ്പോഴിത് തണുത്ത നവാര്‍ന്ന ഓര്‍മയായി.കുഴല്‍ക്കിണര്‍ നിര്‍മാണത്തിന്റെ അലോസരപ്പെടുത്തുന്ന ശബ്ദകോലാഹലമാണിപ്പോള്‍ മലനാട്ടിലും. കേണിക്ക് പകരം വീട്ടുമുറ്റങ്ങളില്‍ നോക്കിയാല്‍ കണ്ണെത്താത്ത കിണറുകളായി. വലിച്ച് കൈതളരുന്നതിനാല്‍ ഹൈപ്പവര്‍ മോട്ടോറുകള്‍ കിണറുകള്‍ക്കുള്ളിലിറക്കി. കേണിക്ക് പിന്നാലെ ചെറുതോടുകളും കുളങ്ങളും മണ്ണടിഞ്ഞു. പുഴകളും വരണ്ടു. ഈ നീരൊഴുക്കുകള്‍ക്കൊപ്പം വയനാടന്‍ ജനതയ്ക്ക് ഇല്ലാതായത് കുടിനീര് മാത്രമല്ല ഒരുസംസ്കൃതി കൂടിയാണ്.
പ്രധാന വാർത്തകൾ
 Top