22 February Friday

വനിത എംഎല്‍എമാരെ ആക്രമിക്കല്‍: വനിതാ കമ്മീഷന് പരാതിനല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2015

തിരുവനന്തപുരം> നിയമസഭക്കുള്ളില്‍ അഞ്ച് വനിതാ എംഎല്‍എമാരെ ആക്രമിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാകമ്മീഷന് പരാതി നല്‍കി. ജനാധിപത്യ മഹിളാ അസോസിയേഷനാണ് പരാതി നല്‍കിയത്. ബജറ്റ് അവതണ ദിനമായ മാര്‍ച്ച് 13ന് എല്‍ഡിഎഫ് എംഎല്‍എമാരായ ജമീല പ്രകാശം, കെ ലതിക, കെ എസ് സുലേഖ , ബിജിമോള്‍, ഗീത ഗോപി എന്നിവരെയാണ് യുഡിഎഫ് ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്. ഇതിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ല. പരാതി പൊലീസിന് കൈമാറിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന് പരാതി നലകുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top